ധർമ്മസ്ഥല കേസ്: നേത്രാവതി പുഴയുടെ തീരത്തെ ഏഴാം നമ്പർ സ്പോട്ടിൽ ഇന്നും തിരച്ചിൽ തുടരുന്നു

ബെംഗളൂരു: അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തിയ ധർമ്മസ്ഥലയിൽ ഇന്നും തിരച്ചിൽ തുടരുന്നു. ഏഴാം നമ്പർ സ്പോട്ടിൽ ആണ് ഇന്ന് പരിശോധന.

ഇന്നലെ കണ്ടെത്തിയ അസ്ഥികൂട ഭാഗങ്ങൾ വിശദ പരിശോധനയ്ക്കായി ഇന്നുതന്നെ ബംഗളൂരുവിലെ ഫോറൻസിക് ലാബിലേക്ക് അയച്ചതയാണ് റിപ്പോർട്ടുകൾ.

നേത്രാവതി പുഴയുടെ തീരത്ത് ഏഴാം നമ്പർ സ്പോട്ടിൽ രാവിലെ 11 മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചത്.

ഇന്നലത്തെതിന് സമാനമായി ചെറു മണ്ണുമാന്തി യന്ത്രവും വെള്ളം നീക്കാൻ പമ്പ് സെറ്റുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

മേഖല പൂർണമായും ഷീറ്റിട്ട് മറച്ചും വൻ പൊലീസ് സുരക്ഷയിലുമാണ് പരിശോധന പുരോഗമിക്കുന്നത്. ഒന്നും കണ്ടെത്താനായില്ലെങ്കിൽ റോഡിനോട് ചേർന്ന് എട്ടാം നമ്പർ സ്പോട്ടിലേക്ക് പരിശോധന നീങ്ങും.

ഇന്നലെ ഉച്ചയോടെ ആറാം നമ്പർ നിന്നാണ് ഭാഗങ്ങൾ കണ്ടെത്തിയത്. ഇവ പൂർണമായും പുറത്തെടുക്കാന്‍ രാത്രി വരെ തിരച്ചിൽ നടന്നു.

കണ്ടെത്തിയ 15 അസ്ഥികൂട ഭാഗങ്ങളിൽ അഞ്ചെണ്ണം പല്ല്, ഒരു താടിയല്ല്, രണ്ട് തുടയല്ലെ, ബാക്കി പൊട്ടിയ നിലയിലുള്ള അസ്ഥി ഭാഗങ്ങളുമാണ്. ഇവ ഒരാളുടേതാണോ അതോ പലരുടേതും ആണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ വിശദ പരിശോധനയ്ക്കായി ബംഗളൂരുവിലെ എഫ്എസ്എൽ ലാബിലേക്ക് മാറ്റും. അതിനിടെ എസ് ഐ ടി തലവൻ പ്രണാബ് മൊഹന്തി ജില്ലയിൽ തന്നെ തുടരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട്ടിലേക്കടക്കമുള്ള യാത്രയിലെ വൻ ദുരിതത്തിന് പ്രതിവിധി; കെഎസ്ആർ ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ കൂറ്റൻ വികസന മാസ്റ്റർ പ്ലാൻ പുറത്ത്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ
[masterslider id="10"]

Related posts