മലപ്പുറം: സുപ്രീംകോടതി വിധിയുണ്ടായിട്ടും നിലമ്പൂരിലെ ആദിവാസി ജനതയ്ക്ക് ഭൂമി വിട്ടുകൊടുക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ആദിവാസികള്‍ ആയതുകൊണ്ട് എന്തുമാകാം എന്ന ധാര്‍ഷ്ട്യം സര്‍ക്കാരിന് പാടില്ലെന്നും അവര്‍ക്ക് നഷ്ടമായ കൃഷിഭൂമി കണ്ടെത്തി തിരിച്ചുനല്‍കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 31-ന് മുന്‍പ് വസ്തു അളന്ന് നല്‍കാമെന്നാണ് ജില്ലാ കളക്ടര്‍ ഉറപ്പ് നല്‍കിയെങ്കിലും ഒരുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ വാക്കുപാലിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി കുടുംബങ്ങള്‍ കളക്ടര്‍ ഓഫീസിനു മുന്നില്‍ സമരം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ എത്രയുംവേഗം ആദിവാസി ജനതയ്ക്ക് അനുകൂലമായ നടപടിയെടുക്കണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]