സംസ്ഥാനത്ത് ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തുന്നു

ബെംഗളൂരു :കർണാടകത്തിൽ ബൈക്ക് ടാക്സി നിർത്തുന്നു. ചട്ടഭേദഗതി കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിനെ തുടർന്നാണിത്.

ചട്ടം കൊണ്ടുവരാൻ ഹൈക്കോടതി അനുവദിച്ചിരുന്ന സമയപരിധി ഞായറാഴ്ച അവസാനിക്കും. സർക്കാർ ചട്ടമുണ്ടാക്കിയില്ലെങ്കിൽ ബൈക്ക് ടാക്സികൾക്ക് അനുമതി നൽകാനാകില്ലെന്നായിരുന്നു കോടതി ഉത്തരവിൽ പറഞ്ഞിരുന്നത്.

ചട്ടം കൊണ്ടുവരുന്നതിന് ഇതുവരെ നടപടിയെടുത്തിട്ടില്ല. രണ്ടുദിവസത്തിനുള്ളിൽ ഇതിന് സാധ്യതയുമില്ലാത്തതിനാൽ ഞായറാഴ്ചയോടെ ബൈക്ക് ടാക്സികൾ സംസ്ഥാനത്തെ നിരത്തുകളിൽനിന്ന് അപ്രത്യക്ഷമാകും

ബൈക്ക് ടാക്‌സി സര്‍വീസുകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമങ്ങളും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സർക്കാർ പുറത്തിറക്കുന്നതുവരെ മോട്ടോർ സൈക്കിളുകൾക്ക് ഗതാഗത വാഹനങ്ങളെന്ന നിലയിൽ സേവനങ്ങൾ നൽകുന്നതിനായോ രജിസ്റ്റർ ചെയ്യുന്നതിനായോ ഉള്ള അനുമതി നൽകാൻ ഗതാഗത വകുപ്പിന് കഴിയില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബിഎം ശ്യാം പ്രസാദിന്റെ ബെഞ്ച് നേരത്തെ നിരോധന ഉത്തരവ് പുറത്തിറക്കിയിരുന്നു.

  ബെംഗളൂരുവിൽ 'കോക്രോച്ച് ജനതാ പാർട്ടി'യുടെ മനുഷ്യച്ചങ്ങല; മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്

കുറഞ്ഞചെലവിൽ യാത്ര ലഭ്യമാക്കുന്നതിനൊപ്പം നഗരത്തിലെ ഗതാഗതത്തിരക്ക് ബൈക്ക് ടാക്സി സർവീസ് കുറയ്ക്കുന്നുവെന്ന് റാപ്പിഡോ, ഒല, ഉബർ എന്നീ മൊബൈൽഫോൺ ആപ്ലിക്കേഷൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനികൾ കോടതിയിൽ ഉന്നയിച്ചു.

  'നീ വന്നതോടെ എല്ലാം മാറി, നിനക്കൊപ്പമുള്ള മൗനം പോലും എനിക്ക് പുതുമ'; ഗോപികയ്ക്ക് ജി.പിയുടെ പ്രണയാർദ്രമായ സമ്മാനം

എന്നാൽ സർക്കാർ ബൈക്ക് ടാക്സികൾക്കായി പ്രത്യേക ചട്ടംകൊണ്ടുവരാതെ സർവീസ് അനുവദിക്കാൻ കഴിയില്ലെന്ന് ഏപ്രിലിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഇതോടെയാണ് സർക്കാർ നിലപാട് നിർണായകമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
[masterslider id="10"]

Related posts

Click Here to Follow Us