പ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു

ബെംഗളൂരു: പ്രളയത്തിൽ സംസ്ഥാനത്തൊട്ടാകെ 35,000 കിലോമീറ്റർ റോഡും 2828 പാലങ്ങളും നശിച്ചു. ബെലഗാവി, ധാർവാഡ്, ബാഗൽകോട്ട്, ഗദക്, മടിക്കേരി തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. ഈ പ്രദേശങ്ങളിലെ റോഡും പാലങ്ങളുമെല്ലാം പുനർനിർമിക്കേണ്ട സാഹചര്യമാണ്.

വടക്കൻ കർണാടകയിലും കുടകിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും ഒട്ടേറെപ്പേരാണുള്ളത്. വീടുതകർന്നതും അപകടസാധ്യത നിലനിൽക്കുന്നതുമാണ് ഇവർക്ക് തിരികെപ്പോകാൻ വിഘാതമാകുന്നത്.

  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഇതുവരെ സംസ്ഥാനസർക്കാർ 309 കോടിരൂപയാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചത്. നശിച്ച വീടുകളുടെ അറ്റകുറ്റപ്പണിക്കും തുകയനുവദിക്കും. റോഡുകളും പാലങ്ങളും പുനർനിർമിക്കുന്നതിന് കോടിക്കണക്കിനുരൂപ കണ്ടെത്തേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

കനത്തമഴയിൽ സംസ്ഥാനത്ത് 30,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. വെള്ളപ്പൊക്കത്തിലുണ്ടായ നഷ്ടങ്ങൾ പരിശോധിക്കുന്ന പ്രത്യേക കേന്ദ്രസംഘത്തിനുമുന്നിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തിൽനിന്ന് കൂടുതൽ സഹായങ്ങൾ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ബെഹ്‌സെറ്റ് രോഗം: ബെംഗളൂരുവിൽ നടത്തിയ അപൂർവ ശസ്ത്രക്രിയയിലൂടെ 15-കാരിക്ക് പുനർജന്മം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വിനോദയാത്രയ്ക്കെത്തിയ മലയാളി സഹോദരങ്ങൾ മരിച്ചു; 7 പേർക്ക് പരുക്ക്;അപകടം നിർത്തിയിട്ട കാറിൽ കണ്ടെയ്നർ ലോറി ഇടിച്ച്
[masterslider id="10"]

Related posts

Click Here to Follow Us