ജൻമദിനമാഘോഷിക്കാൻ നന്ദി ഹിൽസിലേക്ക് പോയ നാല് സുഹൃത്തുക്കൾ അപകടത്തിൽ മരിച്ചു;5 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു : ജന്മദിനാഘോഷത്തോടനുബന്ധിച്ച് നന്ദി ഹിൽസിൽ സൂര്യോദയം കാണാൻ പോയ 4 യുവാക്കൾ ദേവനഹള്ളി ഹന്ദരഹളളി ക്രോസിലുണ്ടായ കാറപകടത്തിൽ മരിച്ചു.

5 പേർക്ക് ഗുരുതര പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ റോഡിൽ 3 തവണ മലക്കം മറിയുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.

സുന്ദർ (25), നാഗരാജു (25), അശോക് റെഡ്ഡി (25), മല്ലികാർജുന റെഡ്ഡി (26) എന്നിവരാണ് മരിച്ചത്. മല്ലികാർജുനയുടെ ജൻമദിനം ആഘോഷിക്കാനാണ് എം എസ് പാളയയിലെ വീട്ടിൽ നിന്ന് തിരിച്ചത്.

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ശനിയാഴ്ച പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്, അശോക് റെഡ്ഡിയാണ് കാർ ഓടിച്ചിരുന്നത്, മുൻ സീറ്റിൽ ഇരുന്നവരാണ് മരിച്ച 4 പേരും. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts