വാരാന്ത്യ വാഹന വിലക്ക്: ചർച്ച് സ്ട്രീറ്റിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞതായി റിപ്പോർട്ട്.

ബെംഗളൂരു: ഇക്കഴിഞ്ഞ നവംബർ ആദ്യവാരം മുതൽ പരീക്ഷണ അടിസ്ഥാനത്തിൽ നടപ്പിലാക്കിയ വാരാന്ത്യ വാഹന നിരോധനം ചർച്ച് സ്ട്രീറ്റ് പുതുമയായിരുന്നു.

എന്നാൽ ഇത് ഫലത്തിൽ നല്ല ഫലമാണ് നൽകിയിരിക്കുന്നത് എന്ന് തെളിഞ്ഞിരിക്കുന്നു.

പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങിയ വാഹന നിരോധനം മാർച്ച് വരെ നടപ്പിലാക്കാനാണ് ആദ്യ പദ്ധതി. ഈ കാലയളവിൽ നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത് തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. വാഹന നിരോധനം അന്തരീക്ഷത്തിലെ മാലിന്യ നിരക്കിൽ വൻ കുറവ് വരുത്തിഉള്ളതായി ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നു.

ആപേക്ഷിക താപനിലയിലും വ്യത്യാസമുള്ളതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ബെംഗളൂരു പോലെയുള്ള നഗരങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നതും കാൽനടയാത്ര പ്രോത്സാഹിപ്പിക്കുന്നതും ദൂരവ്യാപകമായ ഗുണഫലങ്ങൾ നൽകുന്ന ഒന്നാണെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസറും ആയ ആഷിഷ് വർമ്മ ചൂണ്ടിക്കാണിക്കുന്നു.

കൂടുതൽ പഠനങ്ങളും വിശകലനങ്ങളും നടന്നുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us