കാറിൽ വെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കം; വയോധികൻ്റെ വിരൽ കടിച്ചു മുറിച്ചു

ബംഗളൂരു: കാറിൽ വെള്ളം തെറിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വയോധികൻ്റെ വിരൽ കടിച്ചു മുറിച്ചു. ലുലു മാളിന് സമീപത്താണ് സംഭവം. ബെംഗളുരുവിലെ ഹോട്ടലിൽ നിന്ന് ഡിന്നർ കഴിച്ച് മടങ്ങുന്നതിനിടെ കാറിൽ ചളി തെറിപ്പിച്ചുവെന്ന് ആരോപിച്ചാണ് സംഭവമുണ്ടായത്.

ശേഖർ എന്നയാൾക്കാണ് പരിക്കേറ്റത്. ഇയാൾ ഭാര്യയൊപ്പം പോകുന്നതിനിടെ മറ്റൊരു കാർ പിന്തുടർന്ന് എത്തുകയും വാഹന്തിലെത്തിയയാൾ ശേഖറിൻ്റെ വിരൽ മുറിക്കുകയുമായിരുന്നു.ഇയാൾക്കൊപ്പമുണ്ടായിരുന്ന സ്ത്രീയും ശേഖറിനെ മർദിച്ചു. വെള്ളിയാഴ്ച രാത്രി 8.45നും 9.15നും ഇടക്കാണ് സംഭവം.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

ശേഖറിൻ്റെ ഭാര്യ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് 1.8 ലക്ഷം ചിലവുവരുന്ന ശത്രക്രിയക്കാണ് ശേഖറിനെ വിധേയനാക്കിയത്. എന്നാൽ ശേഖറിൻ്റെ ഭാര്യയുടെ പരാതിയിൽ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts