നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിൽ സ്വമേധയാ കേസെടുത്ത് കർണാടക ലോകായുക്ത

ബെംഗളൂരു : കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ബെംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിൽ സ്വമേധയാ കേസെടുത്ത് കർണാടക ലോകായുക്ത.

ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലോകായുക്തയ്ക്കുമുൻപിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.

ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ, ഉപലോകായുക്തമാരായ കെ.എൻ. ഫണീന്ദ്ര, ബി. വീരപ്പ എന്നിവർ മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചശേഷമാണ് നിർദേശം നൽകിയത്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട സിൽക്ക് ബോർഡ് ജങ്ഷൻ, പണത്തൂർ റെയിൽവേ അടിപ്പാത, സായി ലേ ഔട്ട്, മാന്യത ടെക് പാർക്ക് എന്നിവിടങ്ങളിൽ ലോകായുക്ത സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.

നാലുദിവസം ആവർത്തിച്ച് പെയ്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിയാതെ നിന്നത് ജനങ്ങൾക്ക് വലിയ ദുരിതമുണ്ടാക്കിയിരുന്നു.

  നഗരത്തിൽ കുട്ടികളിൽ എച്ച്1എൻ1 പനി പടരുന്നു: നിസ്സാരമായി കാണരുത്; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി!

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആകാശത്ത് വീണ്ടും അഭ്യാസക്കടൽ; അഭ്യൂഹങ്ങൾക്ക് വിരാമം, എയ്റോ ഇന്ത്യയുടെ 16-ാം പതിപ്പ് ബെംഗളൂരുവിൽ തന്നെ
[masterslider id="10"]

Related posts