വിള്ളലുള്ളയിടത്തൊക്കെ പോയി റിയാസ് റീല്‍ ഇടട്ടെ; എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞ് നടക്കുകയാണ്: വിമര്‍ശിച്ച് വി ഡി സതീശന്‍

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നോക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. DPR-ല്‍ മാറ്റമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവതരമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെഡുക്കാന്‍ ഇവര്‍ നോക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലായി. രണ്ടാമത്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൂര്‍ണമായ ക്രെഡിറ്റ് ഇവര്‍ എടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതില്‍ വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമെന്നാണ് മന്ത്രിക്ക് പരാതി.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ഞങ്ങള്‍ക്ക് സന്തോഷമൊന്നുമല്ല. ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞതാണ്. റോഡ് നിര്‍മാണം അശാസ്ത്രീയമാണ്, അപാകതയുണ്ട് എന്ന് ഞാനുള്‍പ്പടെ പറഞ്ഞതാണ്. അന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടത്തി എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞതാണ്. അതാണ് പൊളിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts