കർണാടക മുൻ ഡിജിപിയുടെ കൊലപാതകരീതി ഓംപ്രകാശിന്റെ ഭാര്യ ഗൂഗിളിൽ തിരഞ്ഞു; അന്വേഷണം സിസിബി ഏറ്റെടുത്തു

ബെംഗളൂരു : കർണാടക മുൻ ഡിജിപി ഓംപ്രകാശിന്റെ (68) കൊലപാതകക്കേസിൽ അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഏറ്റെടുത്തു.

കൊല നടത്തേണ്ട രീതികളെപ്പറ്റി ഓംപ്രകാശിന്റെ ഭാര്യ പല്ലവി ഗൂഗിളിൽ തിരഞ്ഞതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കഴുത്തിനടുത്തുള്ള ഞരമ്പുകളും രക്തക്കുഴലുകളും മുറിഞ്ഞാൽ ഒരാൾ എങ്ങനെ മരിക്കുമെന്ന് പല്ലവി അഞ്ചുദിവസം ഗവേഷണം നടത്തിയതായും റിപ്പോർട്ടുണ്ട്.

  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!

അറസ്റ്റിലായ പല്ലവിയെ മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പല്ലവിയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ ഓംപ്രകാശിന്റെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം പല്ലവി കുത്തിക്കൊലപ്പെടുത്തിയത്.

വസ്തുവിനെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിന് കാരണമായതായി കഴിഞ്ഞദിവസം പോലീസ് പറഞ്ഞിരുന്നു.

കൊലപാതകത്തിൽ ഓംപ്രകാശിന്റെ മകൾ കൃതിക്ക് പങ്കുള്ളതായി പോലീസിന് കണ്ടെത്താനായില്ല. കൃതിയെ ചികിത്സയ്ക്കായി നിംഹാൻസിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും പ്രളയഭീതി; എച്ച്.ബി.ആർ ലേഔട്ടിൽ പരിഹാരമില്ലാതെ ദുരിതം തുടരുന്നു
[masterslider id="10"]

Related posts