വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു 

വയനാട്: മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വനംവകുപ്പിലെ താത്കാലിക വാച്ചറുടെ ഭാര്യ രാധയാണ് മരിച്ചത്.

വനമേഖലയ്‌ക്ക് സമീപം സ്വകാര്യവ്യക്തിയുടെ കാപ്പി പറിക്കുന്നതിനിടെയായിരുന്നു ആക്രമണം.

അവിടെ നിന്ന് നൂറുമീറ്റർ മാറി രാധയുടെ ശരീരം ഉപേക്ഷിക്കുകയായിരുന്നു കടുവ. വനവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്.

  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!

ആക്രമണത്തിന്റെ സ്വഭാവം നിരീക്ഷിച്ചതില്‍ നിന്നാണ് കടുവയാണ് ആക്രമിച്ചതെന്ന നിഗമനത്തിലെത്തിയത്.

മാനന്തവാടിയില്‍ നിന്ന് പത്ത് കിലോമീറ്റർ മാറി പഞ്ചാരക്കൊല്ലി എന്ന സ്ഥലത്തായിരുന്നു ആക്രമണം. മൊട്ടമ്മല്‍ രാമൻ എന്ന വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയ രാധയെ കടുവ പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

ശേഷം തണ്ടർബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts