പുലിയെ കണ്ടതായ വീട്ടമ്മയുടെ മൊഴി; പ്രദേശത്ത് സുരക്ഷ ശക്തമാക്കി വനം വകുപ്പ് ഉദ്യോഗസ്ഥർ

ബെംഗളൂരു: കുവെംപുനഗറിൽ പുലിയെ കണ്ടതായ വീട്ടമ്മയുടെ മൊഴിയെത്തുടർന്ന് ലിയോപാഡ് ടാസ്‌ക് ഫോഴ്‌സ്, വനംവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. കൂവെംപുനഗറിലെ വിശ്വനന്ദന പാർക്കിന് പിറകുവശത്ത് താമസിക്കുന്ന നാഗരത്‌നയാണ് പുലിയെ കണ്ടത്.

വ്യാഴാഴ്ച പുലർച്ചെ 5.30 ന് നാഗരത്‌ന എഴുന്നേറ്റപ്പോൾ അടുത്തുള്ള വീട്ടുമുറ്റത്താണ് പുലിയെ കണ്ടത്. ഉടൻ ഇവർ വിവരം മകനെ അറിയിച്ചു.

  പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; 21 കാരനായ ടെമ്പോ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ

മകനാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. തുടർന്ന് 20 അംഗ ലിയോപാഡ് ടാസ്‌ക് ഫോഴ്‌സെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി.

എന്നാൽ, തിരച്ചലിൽ പുലിയുടെ കാൽപ്പാടുകളൊന്നും കണ്ടെത്താനായില്ല. പ്രദേശത്തെ സ്‌കൂളിന് വ്യാഴാഴ്ച അവധി നൽകിയിരുന്നു.

‌ പ്രദേശത്തെ വീട്ടുകാരോട് പുറത്തിറങ്ങരുതെന്ന നിർദേശവും വനം വകുപ്പ് അധികൃതർ നൽകി.

ലിയോപാഡ് ടാസ്‌ക് ഫോഴ്‌സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. തിരച്ചിലും തുടരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പെരുന്നാൾ ദിനത്തിൽ അപ്പാർട്ട്‌മെന്റിൽ ചോരപ്പുഴ; ലക്ഷ്യം ഭാര്യ, പക്ഷേ വെട്ടേറ്റത് മാതാപിതാക്കൾക്ക്
[masterslider id="10"]

Related posts