ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്; ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന തന്റെ പരാമർശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ

ചെന്നൈ : ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന തന്റെ പരാമർശത്തെ ന്യായീകരിച്ച് മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടി.

ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ് പറഞ്ഞതെന്നും അതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

യു.എസിൽ നടത്തിയ ഗവേഷണങ്ങളിൽ ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതാണ്. ഈ ഗവേഷണ പ്രബന്ധനങ്ങൾ താൻ വായിച്ചിട്ടുണ്ടെന്നും കാമകോടി പറഞ്ഞു.

മദ്രാസ് ഐ.ഐ.ടി.യിൽ ഗോമൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് ഗവേഷണം നടത്താൻ ആരെങ്കിലും തയ്യാറായാൽ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ഗോമൂത്രം, ചാണകം, പാൽ, നെയ്, തൈര് അടങ്ങിയ പഞ്ചഗവ്യം കഴിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു. മാട്ടുപ്പൊങ്കലിനോടനുബന്ധിച്ച് ചെന്നൈയിൽനടത്തിയ ഗോപൂജാ ചടങ്ങിനിടെയാണ് ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്ന് കാമകോടി പറഞ്ഞത്.

പണ്ട് പനിയുണ്ടായപ്പോൾ തന്റെ അച്ഛൻ ഗോമൂത്രം കുടിച്ചെന്നും ഉടൻതന്നെ രോഗം മാറിയെന്നും വിശദീകരിച്ചിരുന്നു.

കാമകോടിയുടെ പരാമർശം ഏറെ വിമർശിക്കപ്പെട്ടു. ഡി.എം.കെ.യും കോൺഗ്രസും പരിഹസിച്ച് രംഗത്തെത്തി. അതേസമയം ബി.ജെ.പി. പരാമർശത്തെ പിന്തുണച്ചു.

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

അശാസ്ത്രീയമായ പ്രചാരണം നടത്തുന്ന ഐ.ഐ.ടി. ഡയറക്ടറെ പദവിയിൽനിന്ന് നീക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
[masterslider id="10"]

Related posts