ഷോക്കേറ്റ് രണ്ട് ഫോട്ടോഗ്രാഫർമാർ മരിച്ചു

ബെംഗളൂരു: രണ്ട് ഫോട്ടോഗ്രാഫർമാർ സ്റ്റുഡിയോ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റുമരിച്ചു. മണ്ഡ്യ ജില്ലയിലെ മദ്ദുർ താലൂക്കിലെ ബെസഗരഹള്ളിയിലാണ് സംഭവം. സ്റ്റുഡിയോ ഉടമസ്ഥനായ മാരലിംഗ ഗ്രാമനിവാസി എം.ആർ. വിവേക് (42), ഇയാളുടെ സഹായി ഗെജ്ജാലഗെരെ ഗ്രാമനിവാസി ജി.എസ്. മധുകുമാർ (27) എന്നിവരാണ് മരിച്ചത്.

ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ബോർഡ് വൃത്തിയാക്കിയശേഷം തിരികെ സ്ഥാപിക്കാൻ ശ്രമിക്കുന്നതിന്നിടെ ബോർഡിന്റെ ഇരുമ്പുഭാഗം വൈദ്യുതക്കമ്പിയിൽ തട്ടിയതോടെയാണ് ഇരുവർക്കും ഷോക്കേറ്റത്. സംഭവംകണ്ട പരിസരവാസികൾ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

കഴിഞ്ഞ 15 വർഷമായി സ്റ്റുഡിയോ നടത്തുകയാണ് വിവേക്. ഏഴുവർഷമായി വിവേകിന്റെ സഹായിയായി പ്രവർത്തിക്കുകയായിരുന്നു മധുകുമാർ. വിവേകിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അവിവാഹിതനാണ് മധുകുമാർ. സംഭവത്തിൽ ബെസഗരഹള്ളി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എ.ഐ. ഉപകരണവുമായി കച്ചവടം; ബെംഗളൂരുവിലെ പച്ചക്കറി വ്യാപാരി സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts