പെൻ്റാവാലൻ്റ് വാക്‌സിൻ സ്വീകരിച്ച കുഞ്ഞുങ്ങൾ മരണപ്പെട്ടതായി റിപ്പോർട്ട്‌ 

ബെംഗളൂരു: തുംകൂരുവിലെ ആരോഗ്യ കേന്ദ്രത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ പെൻ്റാവാലൻ്റ് വാക്‌സിൻ സ്വീകരിച്ച രണ്ട് നവജാത ശിശുക്കള്‍ മരണപ്പെട്ടതായി റിപ്പോർട്ട്.

വിനോദിൻ്റെയും രഞ്ജിതയുടെയും മകളായ രണ്ടുമാസം പ്രായമുള്ള പെൺകുഞ്ഞാണ് ആദ്യം മരണപ്പെട്ടത്.

പെണ്‍കുഞ്ഞിന് കോട്ടെയിലെ ഹെല്‍ത്ത് സെൻ്ററില്‍ കുത്തിവയ്പ് നല്‍കിയെങ്കിലും വെള്ളിയാഴ്ച കുട്ടി മരണപ്പെട്ടതായാണ് റിപ്പോർട്ട്.

മറ്റൊരു കേസില്‍, ഭക്തരഹള്ളിയിലെ ആരോഗ്യ കേന്ദ്രത്തില്‍ വാക്സിൻ സ്വീകരിച്ച രണ്ടര മാസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരണപ്പെട്ടത്.

  ബെംഗളൂരുവിലെ വാടകക്കാർക്ക് പുതിയ പ്രശ്നം: വീട്ടുടമസ്ഥരിൽ നിന്ന് വിചിത്രമായ ആവശ്യം, സോഷ്യൽ മീഡിയയിൽ ചർച്ച

സംഭവം വാർത്തയായതിന് പിന്നാലെ സംസ്ഥാന നോഡല്‍ ഓഫീസർ ഡോ. സുധീർ നായിക്, ജില്ലാ നോഡല്‍ ഓഫീസർ ഡോ. മോഹൻ, താലൂക്ക് ഹെല്‍ത്ത് ഓഫീസർ ഡോ. മാരിയപ്പ ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം ശനിയാഴ്ച വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തി.

പിന്നീട് വാക്‌സിൻ സാമ്പിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.

റിപ്പോർട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് മരണകാരണം വ്യക്തമാകുമെന്നും അധികൃതർ പറഞ്ഞു.

ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻ ചുമ, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി എന്നിങ്ങനെ അഞ്ച് ഗുരുതരമായ രോഗങ്ങളില്‍ നിന്ന് പെൻ്റാവാലൻ്റ് വാക്സിൻ കുട്ടികളെ സംരക്ഷിക്കുന്നു.

  സലിം കുമാർ അന്തരിച്ചു

എന്നാല്‍ വാക്‌സിൻ എടുത്ത കുഞ്ഞുങ്ങളുടെ മരണകാരണം അന്വേഷണത്തില്‍ വ്യക്തമാകേണ്ടതുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
[masterslider id="10"]

Related posts