നിരഞ്ജന്റെ വീടിന്റെ ഭാഗം കുടുംബം തന്നെ പൊളിച്ചു നീക്കും ; പിന്തുണയുമായി സൈന്യത്തിലെ സുഹൃത്തുക്കളും

ബെംഗളൂരു : കുറച്ചു ദിവസമായി നഗരത്തിൽ ബി.ബി.എം.പി.നടത്തുന്ന  ” പൊളിച്ചടുക്കൽ” ചെന്നെത്തിയത് പഠാൻ കോട്ട് ഭീകരാക്രമണത്തിൽ വീര മൃത്യു വരിച്ച ശ്രീ നിരഞ്ജൻ കുമാറിന്റെ വീടിന്റെ മുൻഭാഗം പൊളിക്കണം എന്ന നിലയിലേക്ക് .എന്നാൽ കയ്യേറ്റമെന്ന് കണ്ടെത്തിയ ഭാഗം കുടുംബങ്ങൾ തന്നെ പൊളിച്ചു നീക്കും.

വീടിന്റെ പ്രധാന തൂൺ ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് പൊളിക്കാനുള്ളത്.  വീടിന് കേടുപാടു സംഭവിക്കാത്ത വിധം ഇവ പൊളിച്ചുനീക്കാൻ സഹായവുമായി സൈനിക ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്.  കയ്യേറി നിർമ്മിച്ച പ്രധാന തൂണിന് പകരം വേറെ നിർമ്മിക്കാനാണ് പദ്ധതി.മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥർ ഇതിന് സഹായിക്കും.ഉടൻ തന്നെ ഇവ പൊളിച്ച് നീക്കുമെന്ന് നിരൻ ജന്റെ സഹോദരൻ ശശാങ്ക് പറഞ്ഞു.

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

ജ്ഞാനപ്പനഹള്ളിയിലെ വീടിന്റെ ചുറ്റുമതിൽ ബിബി എം പി പൊളിച്ചു മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts