നടൻ ദർശന് ഇടക്കാല ജാമ്യം അനുവദിച്ചതിനെതിരെ ഹർജി 

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിലെ പ്രതി നടന്‍ ദര്‍ശന് കര്‍ണാടക ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജിനല്‍കുന്നതിനുള്ള നടപടികള്‍ തുടങ്ങി.

അപ്പീല്‍ ഹര്‍ജി ഉടന്‍ സുപ്രീംകോടതിയിലെത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദ പറഞ്ഞു.

ഒക്ടോബര്‍ 30-നാണ് ദര്‍ശന് നട്ടെല്ലിനുള്ള ശസ്ത്രക്രിയക്ക് വിധേയനാകാന്‍ കോടതി ആറാഴ്ചത്തേക്ക് ജാമ്യംനല്‍കിയത്. ജാമ്യംലഭിച്ച്‌ മൂന്നാഴ്ചയാകാനായിട്ടും ഇതുവരെ ശസ്ത്രക്രിയക്ക് വിധേയനായിട്ടില്ല.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

ഇടക്കാലജാമ്യം ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര നേരത്തേ വ്യക്തമാക്കിയിരുന്നു.

131 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ദര്‍ശന്‍ പുറത്തിറങ്ങിയത്. ആദ്യം ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലും തുടര്‍ന്ന് ബല്ലാരി ജയിലിലുമായിരുന്നു ദര്‍ശന്‍. ജൂണ്‍ 11-നാണ് അറസ്റ്റിലായത്.

ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ ദര്‍ശനും കൂട്ടുപ്രതികളുംചേര്‍ന്ന് ബെംഗളൂരുവിലെത്തിച്ച്‌ മര്‍ദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് കേസ്.

ദര്‍ശനും നടി പവിത്ര ഗൗഡയും ഉള്‍പ്പെടെ 17 പ്രതികളാണ് കേസിലുള്ളത്. കേസിലെ ഒന്നാംപ്രതിയായ പവിത്ര ഗൗഡ ഇപ്പോഴും പരപ്പന അഗ്രഹാര ജയിലില്‍ റിമാന്‍ഡിലാണ്. രണ്ടാംപ്രതിയാണ് ദര്‍ശന്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലുകളും കോർപ്പറേറ്റ് ഓഫീസുകളും ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ്; ബെംഗളൂരുവിൽ ആശങ്കയിയി ആ നിശബ്ദ രോഗവ്യാപനത്തിന്റെ പുതിയ കണക്കുകൾ
[masterslider id="10"]

Related posts