ശബരിമല സീസൺ; ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് സ്പെഷ്യൽ ട്രെയിൻ

ബെംഗളൂരു : ശബരിമല തീർഥാടനകാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളിയിൽ നിന്ന് കോട്ടയത്തേക്ക് പ്രത്യേകതീവണ്ടി സർവീസ്‌ നടത്തും.

എസ്.എസ്.എസ്. ഹുബ്ബള്ളി-കോട്ടയം-എസ്.എസ്.എസ്. ഹുബ്ബള്ളി പ്രതിവാര പ്രത്യേകതീവണ്ടിയാണ് (07371/07372) സർവീസ് നടത്തുന്നത്. നവംബർ 19 മുതൽ ജനുവരി 14 വരെ ഒൻപത് സർവീസുകളുണ്ടാകും.

എസ്.എസ്.എസ്. ഹുബ്ബള്ളിയിൽനിന്ന് എല്ലാ ചൊവ്വാഴ്ചയും വൈകീട്ട് 3.15-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 12-ന് കോട്ടയത്തെത്തും.

 

തിരിച്ച് കോട്ടയത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മൂന്നിന് പുറപ്പെടുന്ന തീവണ്ടി പിറ്റേദിവസം ഉച്ചയ്ക്ക് 12.50-ന് ഹുബ്ബള്ളിയിലെത്തും.

ഹാവേരി, റണെബെന്നുർ, ഹരിഹർ, ദാവണഗെരെ, ബിരുർ, അർസിക്കെരെ, തുമകൂരു, ചിക്കബാനവാര, എസ്.എം.വി.ടി. ബെംഗളൂരു, കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയുടെ വടക്ക്, മധ്യ ഭാഗങ്ങളിൽ അതിരൂക്ഷമായി ഉഷ്ണതരംഗം
[masterslider id="10"]

Related posts

Click Here to Follow Us