22 കാരിയുടെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ 

ബെംഗളൂരു: യുവതിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അഴുകിയ മൃതദേഹം തിരിച്ചറി‌ഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും.

യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം വയർ കൊണ്ട് കൈകള്‍ ബന്ധിച്ച്‌ മൃതദേഹം ഓടയില്‍ തള്ളുകയായിരുന്നു എന്നാണ് വ്യക്തമായത്.

ബെംഗളൂരു നഗരത്തിന് സമീപത്തെ സർജാപൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇക്കഴിഞ്ഞ 11-ാം തീയ്യതിയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പ്രദേശത്തെ ഓടയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പോലീസില്‍ വിവരമറിയിച്ചു.

പിന്നീട് നടത്തിയ തെരച്ചിലില്‍ യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി.

  വാടക വീട്ടിൽ രണ്ടു വയസുള്ള പെൺകുഞ്ഞ് ഉൾപ്പടെ അഞ്ചുപേർ മരിച്ച നിലയിൽ

പോസ്റ്റ്മോർട്ടം പരിശോധനകള്‍ക്ക് ശേഷമാണ് റുമേഷ് ഖാത്തുൻ എന്ന 22കാരിയാണ് മരിച്ചതെന്ന് വ്യക്തമായത്.

ഭർത്താവ് മുഹമ്മദ് നാസിമിന് (39) ഒപ്പമാണ് യുവതി ബെംഗളൂരുവിൽ താമസിച്ചിരുന്നത്.

ഇരുവരും തമ്മില്‍ പല കാര്യങ്ങളുടെ പേരില്‍ നിരന്തരം പ്രശ്നങ്ങളായിരുന്നു എന്ന് പോലീസ് കണ്ടെത്തി.

ഇരുവർക്കുമിടയിലെ ചില സ്വകാര്യ പ്രശ്നങ്ങള്‍ കാരണം നാസിമിന് ഭാര്യയെ സംശയവുമുണ്ടായിരുന്നു.

ഇതിനെല്ലാം ഒടുവിലാണ് ഭാര്യയെ കൊല്ലാൻ നാസിം തീരുമാനിക്കുന്നത്.

ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ കൈകള്‍ കെട്ടി ഓടയില്‍ ഉപേക്ഷിച്ചു.

തുടർന്ന് ആറ് മക്കളെയും കൊണ്ട് സ്വദേശമായ ബിഹാറിലെ മുസഫർപൂരിലേക്ക് പോയി.

യുവതി കൊല്ലപ്പെട്ട ദിവസം മുതല്‍ ഭർത്താവിനെയും കാണാനില്ലെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.

  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!

നാസിമിന്റെ രണ്ടാം ഭാര്യയാണ് ഖാത്തുൻ.

ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് നാല് മക്കളും രണ്ടാം ഭാര്യയില്‍ രണ്ട് മക്കളുമാണുള്ളത്.

മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ ഉള്‍പ്പെടെ കണ്ടുപിടിച്ച്‌ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ മുസഫർപൂരിലാണെന്ന് പോലീസ് മനസിലാക്കി.

നാട്ടിലെത്തിയ ശേഷം പോലീസിന്റെ പിടിയിലാവുന്നതിന് മുമ്പ് ഇയാള്‍ വീണ്ടും വിവാഹം ചെയ്തെന്നും പോലീസിന് വിവരം ലഭിച്ചു.

ബെംഗളൂരുവിൽ നിന്ന് ബിഹാറിലെത്തിയ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് ബെംഗളൂരുവിൽ എത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുകാര്‍ ശ്രദ്ധിച്ചോളൂ; ന​ഗരം ചുട്ടുപൊള്ളുന്നു; താപനില 40 ഡിഗ്രിയിലേക്ക്, യുവി വികിരണത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us