നാഗസാന്ദ്രയിൽ നിന്ന് മാധവാര റൂട്ടിലെ മെട്രോ സർവീസ് ഏറ്റെടുത്ത് യാത്രക്കാർ; ഏഴുമണിവരെ യാത്രചെയ്തത് 6,032 പേർ

ബെംഗളൂരു : ബെംഗളൂരു മാധവാരയിലേക്ക് യാത്രക്കാർ കാത്തിരുന്ന മെട്രോ തീവണ്ടിയെത്തി.

വ്യാഴാഴ്ച സർവീസ് ആരംഭിച്ച നാഗസാന്ദ്ര-മാധവാര മെട്രോ പാതയിലെ മൂന്ന് സ്റ്റേഷനുകളിൽനിന്നായി വൈകീട്ട് ഏഴ് മണിവരെ 6,032 പേർ യാത്ര ചെയ്തതായി ബി.എം.ആർ.സി.എൽ. അറിയിച്ചു.

മൊത്തം 5,061 പേർ മൂന്നു സ്റ്റേഷനുകളിലും ട്രെയിനിറങ്ങിയതായും അറിയിച്ചു.

പുതുതായി തുറന്ന മാധവാര സ്റ്റേഷനിൽനിന്ന് ബെംഗളൂരു മെട്രോയുടെ ഗ്രീൻ ലൈനിലൂടെ (തെക്ക്-വടക്ക് ഇടനാഴി) ആദ്യതീവണ്ടി വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ടു.

നാഗസാന്ദ്രയിൽ നിന്ന് മാധവാര വരെ നിർമിച്ച പുതിയ 3.14 കിലോമീറ്റർ മെട്രോ പാതയിൽ ഇതോടെ വാണിജ്യ സർവീസിന് തുടക്കമായി.

  ഗാനമേളക്കിടെ നൃത്തം ചെയ്ത വയോധികന് പ്ലാസ്റ്റിക് കസേരയ്ക്ക് അടിയേറ്റു ;വ്യാപക വിമർശനം

ഒട്ടേറെപ്പേർ ഇവിടെനിന്ന് മെട്രോയിൽ യാത്രചെയ്യാൻ ആവേശപൂർവമെത്തി.

നാഗസാന്ദ്രയ്ക്കും മാധവാരയ്ക്കുമിടയിൽ മഞ്ജുനാഥ നഗർ, ചിക്കബിദരകല്ലു എന്നിവയാണ് പുതിയ സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകളിലും ആദ്യദിവസം ഒട്ടേറെപ്പേർ മെട്രോ യാത്രയ്ക്കെത്തി.

പുതിയ മെട്രോ പാത തുറന്നതോടെ നഗരത്തിലെ തിരക്കേറിയ തുമക്കൂരു റോഡിലെ ഗതാഗതക്കുരുക്കിന് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഈ റോഡുവഴി വാഹനങ്ങളിൽപ്പോകുന്ന ഒട്ടേറെപ്പേർ മെട്രോ യാത്ര തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുരുക്കിൽപ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഇത് വഴിതുറക്കും.

മാധവാരയിലെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലേക്ക്(ബി.ഐ.ഇ.സി.) യാത്ര എളുപ്പമാകാനും വഴിതെളിഞ്ഞു.

  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു

പ്രധാനപ്പെട്ട സമ്മേളനങ്ങളിലും പ്രദർശനങ്ങളിലും സംബന്ധിക്കാൻ ഒട്ടേറെപ്പേർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിലെത്താറുണ്ട്.

ദിവസം 44,000 യാത്രക്കാർക്ക് പുതിയ പാത പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി 11 മണിവരെയാണ് ബെംഗളൂരു മെട്രോ സർവീസുള്ളത്. 3.14 കിലോമീറ്റർ പാത 1168 കോടിരൂപ ചെലവിലാണ് നിർമിച്ചത്.

ഇതോടെ ബെംഗളൂരു മെട്രോയുടെ ആകെ ദൈർഘ്യം 76.96 കിലോമീറ്ററായി. മൊത്തം 69 സ്റ്റേഷനുകളുമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള ലോട്ടറി കർണാടകയിൽ അടിച്ചോ? ന​ഗരത്തിൽ പടരുന്ന ആ 'ലോട്ടറി സന്ദേശത്തിന്' പിന്നിലെ ഞെട്ടിക്കുന്ന സത്യം!"
[masterslider id="10"]

Related posts

Click Here to Follow Us