ലാൽബാഗിൽ സന്ദർശകർക്കായുള്ള ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ലാൽബാഗ് ഉദ്യാനത്തിൽ (ബൊട്ടാണിക്കൽ ഗാർഡൻ) സന്ദർശക ഫീസ് വർധിപ്പിച്ചു.

12 വയസ്സിനുമുകളിലുള്ളവരുടെ ടിക്കറ്റ് നിരക്ക് 30 രൂപയിൽനിന്ന് 50 രൂപയായും ആറു മുതൽ 12 വയസ്സുവരെയുള്ളവരുടേത് പത്ത് രൂപയിൽനിന്ന് 20 രൂപയായുമാണ് വർധിപ്പിച്ചത്.

സംസ്ഥാന ഹോർട്ടികൾച്ചറൽ വകുപ്പിനു കീഴിലാണ് ലാൽബാഗ്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചതിൽ ലാൽബാഗിലെ സ്ഥിരം സന്ദർശകർ പ്രതിഷേധിച്ചു.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

ഒട്ടേറെ പേർ ദിവസവും ലാൽബാഗിൽ നടക്കാനെത്താറുള്ളതാണ്. ഉദ്യാനം പരിപാലിക്കുന്നതിനുള്ള ചെലവ് വർധിച്ചെന്നു പറഞ്ഞാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും റിപ്പബ്ലിക് ദിനാഘോഷത്തിന്റെയും ഭാഗമായി ഇവിടെ നടന്നുവരുന്ന പുഷ്പ പ്രദർശനം കാണാൻ ലക്ഷക്കണക്കിന് സന്ദർശകർ എത്താറുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts