ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു ? നഗരത്തിലെ ഭൂഗർഭപാതയുടെ വിശദ പദ്ധതി റിപ്പോർട്ട് തയ്യാറായി

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട ഭൂഗർഭപാതയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറായി.

വടക്ക് ഹെബ്ബാൾ മുതൽ തെക്ക് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ 18 കിലോമീറ്റർ പാതയ്ക്ക് 16,500 കോടി രൂപയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്.

പാതയിൽ മേഘ്‌രി സർക്കിൾ, റെയ്‌സ് കോഴ്‌സ് റോഡ്, ലാൽബാഗ് എന്നിവിടങ്ങളിൽ ഇന്റർചേഞ്ചുകളുണ്ടാകും.

തുരംഗം നിർമിക്കാൻ ആറ് യന്ത്രങ്ങളുപയോഗിക്കാനാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ (ബി.ബി.എം.പി.) പദ്ധതി.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ സർവീസ് തടസപ്പെട്ടു

ആറു മാസത്തിനകം നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. മുംബൈ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഭൂഗർഭ പാതകളെക്കുറിച്ച് പഠിച്ച ശേഷമാണ് ഡി.പി.ആർ. തയ്യാറാക്കിയതെന്ന് ബി.ബി.എം.പി. ചീഫ് എൻജിനിയർ ബി.എസ്. പ്രഹ്ലാദ് പറഞ്ഞു.

പാതയുടെ ഇരുവശത്തും രണ്ട് പ്രവേശന കവാടവും പുറത്തേക്കുള്ള കവാടവും ഉണ്ടാകും. സിൽക്ക് ബോർഡ് ജങ്ഷനിൽ ഔട്ടർ റിങ് റോഡ്, ഹൊസൂർ റോഡ് ഭാഗത്തേക്കും ഹെബ്ബാൾ ജങ്ഷനിൽ കെ.ആർ. പുരം, ബല്ലാരി റോഡ് ഭാഗങ്ങളിലേക്കുമാകും കവാടങ്ങൾ.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാകും പാത നിർമിക്കുക. 70 ശതമാനം തുകയും സ്വകാര്യ കരാറുകാരനും 30 ശതമാനം തുക ബി.ബി.എം.പി.യുമാകും വഹിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
[masterslider id="10"]

Related posts