ജയിലിൽ രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നു; പരാതിയുമായി ദർശൻ 

ബെംഗളൂരു: കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുകയാണെന്ന് നടന്‍ ദര്‍ശന്‍.

സ്വപ്‌നങ്ങളില്‍ രേണുകാസ്വാമി വരികയാണെന്നും വോട്ടയാടുകയാണെന്നും ദര്‍ശന്‍ ജയില്‍ അധികൃതരോട് പറഞ്ഞു.

സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ദര്‍ശന്‍ ജയില്‍ അധികൃരെ അറിയിച്ചിട്ടുണ്ട്.

ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും താരം വ്യക്തമാക്കുന്നു.

രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും സൂചിപ്പിച്ചു.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബെംഗളൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.

രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയിരുന്നു.

രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ ദര്‍ശന്‍, ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കൂട്ടാളികളോടൊപ്പം ആഡംബര ചികിത്സയിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദമായിരുന്നു.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
[masterslider id="10"]

Related posts