തക്കാളി കൃഷി നഷ്ടത്തിലായതോടെ ലാപ്ടോപുകൾ മോഷ്ടിച്ച ടെക്കി അറസ്റ്റിൽ 

ബെംഗളൂരു: വായ്പയെടുത്ത് നടത്തിയ തക്കാളി കൃഷി നഷ്ടത്തിലായതോടെ കടം വീട്ടാൻ ഓഫീസിലെ ലാപ്ടോപുകൾ മോഷ്ടിച്ച് വിറ്റ ടെക്കി പിടിയിൽ.

ഹൊസൂർ സ്വദേശി മുരുഗേഷ് ആണ് അറസ്റ്റിലായത്.

വൈറ്റ്ഫീൽഡ് പോലീസ് അറസ്റ്റ് ചെയ്ത് മുരുഗേഷ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

57 ലാപ്ടോപ്പുകളാണ് സിസ്റ്റം അഡ്മിനിസ്ട്രേറ്ററായിരുന്ന മുരുഗേഷ് ഓഫീസിൽ നിന്ന് മോഷ്ടിച്ചത്.

ഫെബ്രുവരി മുതൽ ലാപ്ടോപ്പുകൾ മോഷ്ടിച്ചു തുടങ്ങിയിരുന്നു.

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

തുടർന്ന് കഴിഞ്ഞ മാസം അവസാനത്തോടെ മുരുഗേഷ് കമ്പനിയിൽ നിന്ന് രാജിവെച്ചു.

ഈ മാസമാണ് ലാപ്ടോപ്പുകൾ നഷ്ടമായതിനെക്കുറിച്ച് ഓഫീസ് അധികൃതർ മനസ്സിലാക്കിയത്.

തുടർന്ന് സി.സി.ടി.വികൾ പരിശോധിച്ചതോടെയാണ് മോഷണം തെളിഞ്ഞത്.

ഹൊസൂരിലെ ആറേക്കർ സ്ഥലത്താണ് മുരുഗേഷ് തക്കാളി കൃഷി നടത്തിയത്.

വിളനാശത്തെ തുടർന്ന് സാമ്പത്തിക നഷ്ടം വന്നു.

ഇതോടെ ലാപ്ടോപ്പുകൾ മോഷ്ടിക്കാൻ തീരുമാനിക്കുകയായിരുന്നു.

പിടിയാലാകുമ്പോഴേക്കും 45 ലാപ്ടോപ്പുകൾ ഹൊസൂരിലെ കടയിൽ വിറ്റിരുന്നു. 22 ലക്ഷം രൂപ വിലമതിക്കുന്ന 50 ലാപ്ടോപ്പുകൾ പോലീസ് കണ്ടെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ കാർഡ് കയ്യിലുണ്ടോ? എങ്കിൽ ചില്ലറ തർക്കങ്ങൾ അവസാനിക്കുന്നു; ബിഎംടിസി ബസുകളിൽ അടിമുടി മാറുന്ന ടിക്കറ്റിംഗ് രീതി അറിയാൻ വായിക്കു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോദിയുടെ യോഗത്തില്‍ വെച്ച് സിഐയെ കയ്യേറ്റം ചെയ്ത സംഭവം: എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
[masterslider id="10"]

Related posts

Click Here to Follow Us