ഡോക്ടർമാരെ മർദിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ; ഒ.പി. അടച്ചിട്ട് പ്രതിഷേധിച്ച് ജീവനക്കാർ

ബെംഗളൂരു : ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലെ ഡോക്ടറെ രോഗിക്കൊപ്പം എത്തിയ ബന്ധുവായ സ്ത്രീ ആക്രമിച്ചതിനെ തുടർന്ന് ഡോക്ടർമാരും ജീവനക്കാരും ഒ.പി. വിഭാഗം അടച്ചിട്ട് പ്രതിഷേധിച്ചു.

ഡോ. വെങ്കടേഷിനാണ് മർദനമേറ്റത്. ഗ്രാമത്തിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റ ഇർഷാദിനെയും കൊണ്ട് ആശുപത്രിയിലെത്തിയ ബന്ധുവായ തസ്‌ലിമയാണ് ഡോക്ടറെ മർദിച്ചത്.സംഭവത്തിൽ തസ്ലിമ, ഇർഫാൻ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.

ഡോ. വെങ്കടേഷ് ഇർഷാദിനെ എമർജൻസി വാർഡിൽ പരിശോധിക്കുന്നതിനിടെ ഇർഷാദിന്റെ ബന്ധുക്കളായ ഒരു സംഘം ആളുകൾ വാർഡിലേക്കെത്തി.

  നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നാളെ ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

എല്ലാവരോടും എമർജൻസി വാർഡിന് പുറത്തുപോകാൻ ഡോക്ടർ ആവശ്യപ്പെട്ടപ്പോൾ ബന്ധുക്കൾ ബഹളം വെച്ചു.

ഇതിനിടെ തസ്ലിമ എന്ന സ്ത്രീ ഡോക്ടറുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിക്കുകയും ചെരിപ്പൂരി എറിയുകയുമായിരുന്നു.

സംഭവത്തെത്തുടർന്ന് ഡോക്ടർമാരും ജീവനക്കാരും ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തി.

ഡോക്ടറെ മർദിച്ച സ്ത്രീയെ അറസ്റ്റുചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു. അക്രമം നടത്തിയവരെ അറസ്റ്റു ചെയ്യാൻ ആഭ്യന്തരമന്ത്രി ജി. പരമേശ്വര നടപടിയെടുക്കണമെന്ന് ബി.ജെ.പി. നേതാവ് സി.ടി. രവി എക്സിലൂടെ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിഴിഞ്ഞത്ത് യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ യാത്രാക്ലേശം ഒഴിവാക്കാൻ പുതിയ ക്രമീകരണം; ശ്രദ്ധിച്ചില്ലെങ്കിൽ റോഡിൽ കുടുങ്ങും!
[masterslider id="10"]

Related posts

Click Here to Follow Us