പോക്‌സോ കേസ് റദ്ധാക്കണമെന്നാവശ്യം; യെദ്യൂരപ്പയുടെഹർജിയിലെ വാദം 19-ലേക്ക് മാറ്റി

ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുൻമുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ നൽകിയ ഹർജിയിലെ വാദം സെപ്റ്റംബർ 19-ലേക്ക് മാറ്റി ഹൈക്കോടതി.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ പുതുതായി നിയമിച്ച പ്രൊഫ. രവിവർമ കുമാറിന് വാദം സമർപ്പിക്കാൻ 10 ദിവസം സമയം ആവശ്യപ്പെടുകയായിരുന്നു.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ഇത് അംഗീകരിച്ച കോടതി വാദം മാറ്റിവെച്ചു. ജസ്റ്റിസ് എം. നാഗ പ്രസന്നയുടേതാണ് നടപടി. യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും നീട്ടി.

ഒരു കേസിന്റെ ആവശ്യത്തിന് സഹായം അഭ്യർഥിച്ച് അമ്മയോടൊപ്പം എത്തിയ 17-കാരിക്കുനേരേ ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് കേസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts