ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളിൽ മരം വീണ് ഡ്രൈവർ മരിച്ചു

ബെംഗളൂരു : ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം പൊട്ടിവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം.

ബെംഗളൂരു പാദരായണപുര സ്വദേശി കലീം ഖാൻ(60)ആണ് മരിച്ചത്.

ജയനഗർ നാലാം ബ്ലോക്കിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ കലീം ഖാൻ ചികിത്സയ്ക്കിടെ വൈകീട്ട് ആശുപത്രിയിൽ മരിക്കുകയായിരുന്നു.

  ബെം​ഗളൂരുലിൽ കല്യാണത്തിനും ബർത്ത്ഡേ പാർട്ടിക്കും മദ്യം വിളമ്പാൻ പ്ലാനുണ്ടോ? സംസ്ഥാന സർക്കാരിന്റെ പുതിയ പണി വരുന്നു!!

റോഡരികിലെ ഗുൽമോഹർ മരത്തിന്റെ ശിഖരമാണ് ഓട്ടോറിക്ഷയ്ക്കുമുകളിലേക്ക് പൊട്ടിവീണത്.

കലീം ഖാന്റെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ബി.ബി.എം.പി. അറിയിച്ചു.

അടുത്തിടെ രണ്ടാമത്തെ സംഭവമാണിത്.

കഴിഞ്ഞമാസം 16-ന് നഗരത്തിലെ വിജയനഗറിൽ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts