ഓക്സിജൻ നിലച്ചത്തോടെ മെഡിക്കൽ കോളേജിൽ നിന്ന് 40 നവജാത ശിശുക്കളെ മാറ്റി

ബെംഗളൂരു : ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നവജാത ശിശുക്കളെ പരിചരിക്കുന്ന നിയോനറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ഓക്സിജൻ വിതരണം മുടങ്ങി.

ഇതേത്തുടർന്ന് യൂണിറ്റിൽ ചികിത്സയിലുണ്ടായിരുന്ന 40 നവജാത ശിശുക്കളെ മറ്റ് ആശുപത്രികളിലേക്കുമാറ്റി. മാസംതികയാതെ ജനിച്ചതും രോഗാവസ്ഥയിലുള്ളതുമായ ശിശുക്കളാണ് ചികിത്സയിലുണ്ടായിരുന്നത്.

ഓക്സിജൻ സഹായത്തോടെയായിരുന്നു ശിശുക്കളെ പരിചരിച്ചുവന്നത്.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കനത്ത മഴയിൽ ആശുപത്രിയിലെ ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് ഓക്സിജൻ വിതരണം മുടങ്ങിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ആശുപത്രിയുടെ താഴെ നിലയിലുള്ള ജനറേറ്റർ മുറിയിൽ വെള്ളംകയറിയിരുന്നു. 40 ശിശുക്കളാണ് നിയോനറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിലുണ്ടായിരുന്നത്. ഓക്സിജൻ മുടങ്ങിയതോടെ ശിശുക്കളെ വേഗത്തിൽ മാറ്റുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts