കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ഓര്‍ത്തഡോക്‌സ് സഭയും കെസിബിസിയും രംഗത്ത്

കൊച്ചി: ബാറുകളുടെ സമയം കൂട്ടാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെസിബിസിയും ഓര്‍ത്തഡോക്‌സ് സഭയും. മിന്നല്‍ വേഗത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഡീല്‍ ആണെന്ന് സംശയിക്കുന്നതായും നയംമാറ്റം പിന്‍വലിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കിക്കൊല്ലുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ ബാര്‍ മുതലാളിമാര്‍ക്കൊപ്പമാണെന്നുമായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം.

സര്‍ക്കാരിനെതിരെ സഭാ നേതൃത്വം രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ടൂറിസം ശക്തിപ്പെടുത്താനാണ് ബാറുകളിലെ സമയം കൂട്ടുന്നതെന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം. ടൂറിസ്റ്റുകള്‍ കേരളത്തില്‍ വരുന്നത് മദ്യം കുടിക്കാനല്ല, പ്രകൃതി ഭംഗി ആസ്വദിക്കാനാണെന്ന് കെസിബിസി പ്രസ്താവനയില്‍ പറഞ്ഞു.

  അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ

മദ്യം ലഭ്യത കുറയ്ക്കാനാ സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇതിനെതിരെ എട്ടാം തീയതി സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കെസിബിസി ആഹ്വനം ചെയ്തിട്ടുണ്ട്. പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. സര്‍ക്കാരിന്റെ നടപടി സംശയത്തോടെയാണ് കാണുന്നതെന്നും കെസിബിസി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാരേ ശ്രദ്ധിക്കുക; ഞായറാഴ്ച പർപ്പിൾ ലൈനിലെ ഈ സ്റ്റേഷനുകൾക്കിടയിൽ സർവീസ് ഉണ്ടാകില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ബെംഗളൂരു മൂന്നാം സ്ഥാനത്ത്
[masterslider id="10"]

Related posts