10,000 രൂപ മലിനീകരണ നിയന്ത്രണ ബോർഡിന് പിഴയിട്ട് ഹരിത ട്രിബ്യൂണൽ

ബെംഗളൂരു : പഴയവാഹനങ്ങളുടെ പുക നിയന്ത്രിക്കാൻ നടപടിയെടുക്കാത്ത കുറ്റത്തിന് കർണാടക മലിനീകരണ നിയന്ത്രണ ബോർഡിന് ദേശീയ ഹരിത ട്രിബ്യൂണൽ 10,000 രൂപ പിഴ ചുമത്തി.

ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബെഞ്ചിന്റേതാണ് നടപടി.

പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ പുക നിയന്ത്രിക്കാനുള്ള നടപടികൾ ബോർഡ് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗളൂരു സ്വേദശി സി.എസ്. കൃഷ്ണൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

വിഷയത്തിൽ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ നേരത്തെ ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല.

തുടർന്നാണ് പിഴ വിധിച്ചത്. ഹർജി സെപ്റ്റംബർ 20-ന് വീണ്ടും പരിഗണിക്കുമ്പോൾ ബോർഡിനോടും സർക്കാരിനോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts