ബി.ജെ.പി.യുടെ ടൗൺ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി; പിന്നിൽ കോൺഗ്രസെന്ന് ആരോപണം

ബെംഗളൂരു : പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബെലഗാവിയിൽ ബി.ജെ.പി. ടൗൺ പഞ്ചായത്ത് അംഗത്തെ തട്ടിക്കൊണ്ടുപോയി.

വ്യാഴാഴ്ച രാത്രിയാണ് പഞ്ചായത്തംഗം നാഗരാജ് അസുണ്ടിയെ ഒരുസംഘമാളുകൾ തട്ടിക്കൊണ്ടുപോയത്. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്.

18 അംഗങ്ങളിൽ ബി.ജെ.പി.ക്ക് ഒൻപത് സീറ്റും കോൺഗ്രസിന് അഞ്ചുസീറ്റും നാല് സ്വതന്ത്രരുമാണുള്ളത്. സ്വതന്ത്രർ കോൺഗ്രസിനാണ് പിന്തുണ നൽകുന്നത്.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

അധികാരത്തിലെത്താൻ കോൺഗ്രസാണ് തട്ടിക്കൊണ്ടുപോയതെന്ന് ബി.ജെ.പി. നേതാക്കൾ ആരോപിച്ചു. വ്യാഴാഴ്ച രാത്രി നഗരത്തിൽ നിൽക്കുമ്പോൾ കാറിലെത്തിയ സംഘം നാഗരാജിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇതേത്തുടർന്ന് ബി.ജെ.പി. പ്രവർത്തകർ ചന്നമ്മ കിട്ടൂർ പോലീസ് സ്റ്റേഷനു മുന്നിലെത്തി പോലീസിനെതിരേ മുദ്രാവാക്യം വിളിച്ചു.

പ്രതികളെ പിടികൂടാൻ മൂന്നുസംഘങ്ങളെ നിയോഗിച്ചതായി എസ്.പി. ഡോ. ഭീമശങ്കർ ഗുളേദ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts