പവർ ഗ്രൂപ്പിൽ താൻ ഇല്ലെന്ന് നടൻ മോഹൻലാൽ 

തിരുവനന്തപുരം: മലയാള സിനിമയിലെ പവർ ഗ്രൂപ്പില്‍ താൻ ഇല്ലെന്ന് മോഹൻലാല്‍.

ഇക്കാര്യം ആദ്യമായാണ് കേള്‍ക്കുന്നതെന്നും മോഹൻലാല്‍ പറഞ്ഞു.

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. എല്ലാ മേഖലയിലും നടക്കുന്ന പോലുള്ള കാര്യങ്ങള്‍ സിനിമയിലും നടക്കുന്നുണ്ടെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മോഹൻലാല്‍ പറഞ്ഞു.

സിനിമ കോണ്‍കളേവുമായി പൂർണമായും സഹകരിക്കുമെന്ന് മോഹൻലാല്‍ പറഞ്ഞു.

താൻ അഭിനയിക്കുന്ന സിനിമയിലെ കാര്യങ്ങള്‍ തനിക്ക് പറയാൻ കഴിയുക.

ഹേമ കമ്മറ്റി റിപ്പോർട്ടിലെ കാര്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടത് മലയാളസിനിമ മുഴുവൻ ആണ്.

എല്ലാത്തിനും അമ്മയെ കുറ്റപ്പെടുത്തുന്ന രീതിയായി മാറിയെന്നും മോഹൻലാല്‍ പറഞ്ഞു.

സിനിമയിലെ മുതിർന്ന ആളുകളുമായും നിയമ വിദഗ്ധരുമായും ആലോചിച്ചാണ് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതെന്ന് മോഹൻലാല്‍ പറഞ്ഞു.

പക്ഷേ ക്ഷേമപ്രവർത്തനങ്ങള്‍ നടത്താൻ കമ്മിറ്റി നിലനിർത്തണം. തങ്ങള്‍ എന്താണ് ചെയ്യേണ്ടത്.

കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു മേഖലയാണ് സിനിമ. ദയവുചെയ്ത് ആ മേഖലയെ തകർക്കരുത്. സർക്കാരും കോടതിയും ഒക്കെയുണ്ട്. ഹേമ കമ്മിറ്റിയിലെ കാര്യങ്ങള്‍ അവർ ചെയ്‌തുകൊള്ളും.

ദയവു ചെയ്തു ചെറിയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധനല്‍കി മലയാള സിനിമയെ തകർക്കരുത്. അമ്മയിലുള്ളവർക്ക് പലതരത്തിലുള്ള വിയോജിപ്പുകള്‍ ഉണ്ട്. അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കട്ടെയെന്നും മോഹൻലാല്‍ പറഞ്ഞു.

തോല്‍വിയോ ഒളിച്ചോട്ടമോ അല്ല ഇതെന്ന് മോഹൻലാല്‍ പറഞ്ഞു. വിമർശിക്കുന്ന ആളുകള്‍ മുന്നോട്ടു വരട്ടെ. ഹേമ കമ്മിറ്റി സംസ്ഥാന സർക്കാരിന്റെ മികച്ച തീരുമാനം.

മേഖലയെ മികച്ചതായി മുന്നോട്ട് പോകാൻ സാധിക്കണം. ഇത്തവണത്തെ അമ്മ ഷോയുടെ ലാഭവിഹിതം വയനാട്ടില്‍ നല്‍കും.

അമ്മയില്‍ തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. സിനിമയിലുള്ള മുഴുവൻ ആളുകള്‍ക്കും സംസാരിക്കാനുള്ള സമയമാണ്. സിനിമ മേഖല പരിഷ്കരിക്കപ്പെടട്ടെയെന്നും മോഹൻലാല്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us