എക്സിലെ വിവാദ പോസ്റ്റ്‌; പ്രതി അറസ്റ്റിൽ

ബെംഗളൂരു: കോണ്‍ഗ്രസ് പ്രകടനപത്രികയും മുസ്‌ലിംകളേയും ഉന്നമിട്ടുള്ള ‘എക്സ്’ ട്വീറ്റിനെതിരെ കേസെടുത്ത് സൈബർ പോലീസ്.

പ്രതി വിനിത് നായ്കിനെ ദക്ഷിണ ഗോവയിലെ പൊണ്ടയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

കോണ്‍ഗ്രസ് പ്രവർത്തകൻ ജെ. ശരവണൻ കഴിഞ്ഞ മാസം 29ന് സൈബർ പോലീസിന് ട്വീറ്റിനെതിരെ പരാതി നല്‍കിയിരുന്നു.

കോണ്‍ഗ്രസ് മുസ്‌ലിം പ്രീണനം നടത്തുന്നു എന്ന സന്ദേശം നല്‍കാൻ വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്ന പരാമർശങ്ങളാണ് ട്വീറ്റില്‍ ഉണ്ടായിരുന്നത്.

  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പടവും വിഡിയോയും ഒപ്പം പങ്കിട്ടിരുന്നു.

അറസ്റ്റിനെത്തുടർന്ന് പോസ്റ്റ് പിൻവലിച്ചു.

അതേസമയം യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എം.പി, ബി.ജെ.പി ദേശീയ ഐ.ടി ചുമതല വഹിക്കുന്ന അമിത് മല്‍വിയ തുടങ്ങി ബി.ജെ.പി നേതാക്കള്‍ അറസ്റ്റിനെ അപലപിച്ചും പോസ്റ്റിനെ അനുകൂലിച്ചും ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജനിച്ചുവളർന്ന മണ്ണാണ് ആറന്മുള; അബിൻ വർക്കിക്ക് എതിരെ വീണ ജോർജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us