ഹോസ്റ്റലിൽ വെള്ളമില്ല; 600-ഓളം വിദ്യാർഥിനികൾ റോഡിൽ ബക്കറ്റുമായി കുത്തിയിരുന്നു

water

ബെംഗളൂരു : ഹോസ്റ്റലിൽ വെള്ളമില്ലാത്തതിനെത്തുടർന്ന് ഒഴിഞ്ഞ ബക്കറ്റുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ബെംഗളൂരു സർവകലാശാല വിദ്യാർഥിനികൾ.

ജ്ഞാനഭാരതി കാംപസിലൂടെ കടന്നുപോകുന്ന റോഡിലാണ് 600-ഓളം വിദ്യാർഥിനികൾ പ്രതിഷേധം നടത്തിയത്.

ഏതാനും ദിവസങ്ങളായി പെൺകുട്ടികളുടെ ഹോസ്റ്റലിൽ ആവശ്യത്തിന് വെള്ളമെത്തുന്നില്ലെന്നും വൈദ്യുതിമുടക്കം പതിവാണെന്നും വിദ്യാർഥിനികൾ ആരോപിച്ചു

. രണ്ടുമണിക്കൂറോളംനീണ്ട പ്രതിഷേധം സർവകലാശാല അധികൃതരെത്തി സംസാരിച്ചതോടെയാണ് അവസാനിച്ചത്.

  ബെംഗളൂരു നിവാസികൾക്ക് ആശ്വാസം: ഗ്യാസ് ക്ഷാമം കിംവദന്തി മാത്രം;​ഗ്യാസ് വിതരണത്തിലെ പരാതികൾക്ക് ഹെൽപ് ലൈൻ നമ്പർ നൽകി: ജില്ലാ കളക്ടർ

ഹോസ്റ്റലിലേക്കുള്ള ജലവിതരണത്തിന് തടസ്സമുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വിദ്യാർഥിനികൾക്ക് ഉറപ്പുനൽകി.

വൈദ്യുത തടസ്സമുണ്ടാകുന്നത് മഴയെത്തുടർന്ന് പലയിടങ്ങളിലായി വൈദ്യുതലൈനുകളിലേക്ക് മരംവീണതുകൊണ്ടാണെന്നും അധികൃതർ വ്യക്തമാക്കി.

ഈ പ്രശ്നം പരിഹരിക്കാൻ വൈദ്യുതി വിതരണ കമ്പനിയായ ബെസ്‌കോം അധികൃതരുമായി സംസാരിക്കും.

എന്നാൽ, ഇതേ പ്രശ്നങ്ങൾ നേരത്തെയും പലവട്ടം ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു.

മൂന്നുദിവസത്തിനുള്ളിൽ പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ വീണ്ടും പ്രതിഷേധം നടത്താനാണ് വിദ്യാർഥിനികളുടെ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇറാനിലെ വമ്പൻ പാലം തകർത്ത് യുഎസ്-ഇസ്രയേൽ ആക്രമണം; നിരവധി മരണം, 'ഇതൊരു തുടക്കം മാത്രം' എന്ന് ട്രംപ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
[masterslider id="10"]

Related posts

Click Here to Follow Us