സംസ്ഥാനത്ത് കുരങ്ങുപനി ബാധിച്ച് 5 വയസ്സുകാരി മരിച്ചു

ബെംഗളൂരു : കുരങ്ങുപനി ബാധിച്ച് കർണാടകത്തിൽ ഉത്തരകന്നഡ ജില്ലയിലെ സിദ്ദാപുരക്കടുത്ത് അരെണ്ടൂർ ഗ്രാമത്തിലെ അഞ്ചുവയസ്സുകാരി മരിച്ചു.

അസുഖം മൂർച്ഛിച്ച് മംഗളൂരു കെ.എം.സി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഈ വർഷം കുരങ്ങുപനി ബാധിച്ചുള്ള മരണം 14 ആയി.

ഇതിൽ ഒമ്പതുപേരും ഉത്തരകന്നഡ ജില്ലയിലുള്ളവരാണ്. ആറുപേർ ചികിത്സയിലുണ്ട്.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

ജില്ലയിൽ ഈ വർഷം 99 പേർക്ക് കുരങ്ങുപനി ബാധിച്ചു.

ചിക്കമഗളൂരു ജില്ലയിൽ നാലുപേരും ശിവമോഗയിൽ ഒരാളും മരിച്ചു.

സംസ്ഥാനത്ത് ഈ വർഷം ഏറ്റവുമധികം ആളുകൾക്ക് കുരങ്ങുപനി ബാധിച്ചത് ചിക്കമഗളൂരുവിലാണ് -118 പേർക്ക്.

13 പേർ ചികിത്സയിലുണ്ട്. ശിവമോഗയിൽ 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നുപേർ ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് മൊത്തം 277 പേർക്കാണ് രോഗം ബാധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓട്ടോ നിരക്ക് കുതിക്കുന്നു; ആപ്പ് അധിഷ്ഠിത സേവനങ്ങളിൽ 40 ശതമാനം വരെ വർധന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
[masterslider id="10"]

Related posts