മലയാളി കുടുംബത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച 3 പേർ കൂടി അറസ്റ്റിൽ 

ബെംഗളൂരു: കുടകില്‍ മലയാളി കുടുംബത്തെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച പുല്‍പ്പള്ളി ക്വട്ടേഷൻ സംഘത്തിലെ മൂന്നു പ്രതികള്‍ കൂടി പോലീസിന്‍റെ പിടിയില്‍.

പുല്‍പ്പള്ളി കേന്ദ്രീകരിച്ചുള്ള ഒരു ക്വട്ടേഷൻ സംഘം കുടകില്‍ എത്തി കഴിഞ്ഞ മാസമാണ് ആക്രമണം നടത്തിയത്.

16 വർഷമായി സോമവാർപ്പേട്ട അബുൻ ഗട്ടയില്‍ താമസിച്ച്‌ കൃഷി ചെയ്തുവരുന്ന പുല്‍പ്പള്ളിക്കാരായ നടക്കുഴക്കല്‍ ജോസ് (77) , മകൻ സാബു (48 ) എന്നിവരെ ആക്രമിച്ച്‌ വീട്ടില്‍ അതിക്രമിച്ചു കയറി ഒൻപതു ലക്ഷം രൂപ തട്ടിയെടുത്തു.

  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്

സാബുവിനെയും പിതാവിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചശേഷം 90 കിലോമീറ്റർ ദൂരെ ഉപേക്ഷിക്കുകയുമായിരുന്നു.

പിന്നീട് ആക്രമണത്തിനിരയായവർ പോലീസ് സ്റ്റേഷനില്‍ അഭയം പ്രാപിച്ചു.

സംഭവത്തില്‍ 12 പേർ അടങ്ങുന്ന ക്വട്ടേഷൻ സംഘത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പ്രതികളില്‍ നാലുപേരായ ഷൈബി കൂനംപറമ്പില്‍, ടുട്ടു, കാപ്പി സെറ്റ് സ്വദേശി ജോമോൻ, സുബിൻ എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഒരു മാസത്തിനുശേഷം കേസിലെ മൂന്ന് പ്രതികളെകൂടി പുല്‍പ്പള്ളി പോലീസിന്‍റെ സഹായത്തോടെ കേരളത്തില്‍ വച്ച്‌ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

  പരീക്ഷ കഴിഞ്ഞോ? പുസ്തകങ്ങൾ വലിച്ചെറിയാതെ മറ്റൊരാൾക്ക് നൽകാം; ബെംഗളൂരുവിൽ വിദ്യാർഥികൾക്കായി പുസ്തക കൈമാറ്റത്തിന് പുതിയ തുടക്കം

പുല്‍പ്പള്ളി സ്വദേശികളായ ചെറുകുന്നേല്‍ അരുണ്‍ രാജ് (28), ഇരുളംവെളുത്തിരി വീട്ടില്‍ അമല്‍ രവീന്ദ്രൻ (28) , കോളറാട്ട് കുന്ന് ആണ്ടൂവീട്ടില്‍ ഷിബിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്.

അണ്ണായി എന്ന ലിനില്‍, ബല്ലേരി ഷൈജു, മൊട്ട ഷിനു എന്നിവർ ഉള്‍പ്പെടെ അഞ്ചുപേരെകൂടി സംഭവത്തില്‍ ഇനി അറസ്റ്റ് ചെയ്യാനുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജീവനക്കാരുടെ വസ്ത്രധാരണ രീതിയെ കുറിച്വിചുളള വാദങ്ങൾക്കൊടുവിൽ നിലപാട് തിരുത്തി നഗരത്തിലെ ലെൻസ്കാർട്ട്
[masterslider id="10"]

Related posts

Click Here to Follow Us