മണ്ഡ്യയിൽ നിന്നും വിജയിച്ചാൽ കുമാരസ്വാമി കേന്ദ്രമന്ത്രി; വിജയേന്ദ്ര

ബെംഗളൂരു : മണ്ഡ്യയിൽ മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി.കുമാരസ്വാമി വിജയിച്ചാൽ കേന്ദ്രമന്ത്രിയാകുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്ര.

മണ്ഡ്യ മണ്ഡലത്തിലെ മലവള്ളിയിൽ എൻ.ഡി.എ. പ്രചാരണറാലിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഈ ഉറപ്പുനൽകിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറോ വിചാരിച്ചാൽ കുമാരസ്വാമിയുടെ വിജയം തടയാനാവില്ലെന്നും വിജയേന്ദ്ര പറഞ്ഞു.

  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം

പണത്തിന്റെ ശക്തിയിൽ മണ്ഡലം പിടിച്ചെടുക്കാമെന്ന വ്യാമോഹമാണ് കോൺഗ്രസിന്.

പക്ഷേ, ജനങ്ങളുടെ അനുഗ്രഹമില്ലാതെ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്നും വിജയേന്ദ്ര പറഞ്ഞു.

വിജയേന്ദ്രയുടെ നേതൃത്വത്തിൽ റോഡ് ഷോയും നടന്നു. കുമാരസ്വാമി അദ്ദേഹത്തെ അനുഗമിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരുമല ദർശനത്തിൽ ചരിത്രപരമായ മാറ്റവുമായി കർണാടക; പ്രോട്ടോക്കോൾ ഉത്തരവ് ഉടൻ; മുഖ്യന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts