ആടുജീവിതം ഇറങ്ങാൻ ദിവസങ്ങൾ മാത്രം; നജീബിനെ വിടാതെ ദുരിതം

ആലപ്പുഴ: ആടുജീവിതം കഥയിലെ ജീവിക്കുന്ന കഥാപാത്രം നജീബിന്‍റെ പേരക്കുട്ടി മരണപ്പെട്ടു.

നജീബിന്‍റെ മകൻ ആറാട്ടുപുഴ തറയില്‍ സഫീറിന്‍റെ മകള്‍ സഫ മറിയമാണ് (ഒന്നേകാല്‍ വയസ്) മരിച്ചത്.

ശ്വാസമുട്ടലിനെ തുടർന്ന് കുഞ്ഞിനെ വെള്ളിയാഴ്ച രാത്രി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ശനിയാഴ്ച നാലരയോടെ മരിക്കുകയായിരുന്നു.

സഫീർ- മുബീന ദമ്പതികളുടെ ഏക മകളാണ്.

  അമേരിക്ക-ഇറാൻ യുദ്ധം അവസാനിക്കുന്നു: വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ച് ട്രംപ്

മസ്കത്തിലെ വാദി കബീറിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റില്‍ ഫ്രൂട്സ് ആൻഡ് വെജിറ്റബ്ള്‍ സെക്ഷനില്‍ സൂപ്പർ വൈസറായി ജോലി ചെയ്യുകയാണ് സഫീർ.

സൗദി അറേബ്യയിലെ മണലാരണ്യത്തില്‍ നജീബ് അനുഭവിച്ച ഒറ്റപ്പെടലും വേദനകളുമാണ് ആടുജീവിതം എന്ന നോവലില്‍ ബെന്യാമിന്‍ വിവരിച്ചിരിക്കുന്നത്.

ഇതിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം എന്ന സിനിമ മാര്‍ച്ച്‌ 28 ന് തിയറ്ററുകളിലെത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം
[masterslider id="10"]

Related posts