മൂന്നംഗകുടുംബം ജീവനൊടുക്കിയനിലയിൽ

ബെംഗളൂരു : കടബാധ്യതയെത്തുടർന്ന് ഗദകിൽ മൂന്നംഗകുടുംബം ജീവനൊടുക്കിയനിലയിൽ.

ഗോനല സ്വദേശികളായ മഞ്ജുനാഥ് തേലി (26), അമ്മ രേവവ്വ (49), മഞ്ജുനാഥിന്റെ പിതൃസഹോദരി സാവക്ക തേലി (40) എന്നിവരാണ് മരിച്ചത്.

മഞ്ജുനാഥിന് പ്രദേശത്തെ സ്വകാര്യ പണമിടപാടുസ്ഥാപനത്തിൽ ഏഴുലക്ഷത്തോളം രൂപയുടെ കടമുണ്ട്.

ഏതാനും മാസങ്ങളായി ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു.

  പോര് മുറുകുന്നു: പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും'; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, പുറത്തുവന്ന് ഞെട്ടിക്കുന്ന ഓഡിയോ സന്ദേശങ്ങൾ!

കഴിഞ്ഞദിവസം സ്ഥാപന ജീവനക്കാരെത്തി കടം വീട്ടണമെന്നാവശ്യപ്പെട്ടതോടെ കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം വാക്കേറ്റമുണ്ടായി.

ഇതോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മഞ്ജുനാഥ് തീവണ്ടിവരുമ്പോൾ റെയിൽവേ ട്രാക്കിലേക്ക് എടുത്തുചാടിയാണ് ജീവനൊടുക്കിയത്.

തൊട്ടുപിന്നാലെ രേവവ്വയും തീവണ്ടിക്കുമുന്നിൽ ചാടി. ഇരുവരുടെയും മരണവിവരമറിഞ്ഞതോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി സാവക്ക ജീവനൊടുക്കുകയായിരുന്നു.

അന്വേഷണം നടത്തിവരുകയാണെന്നും സ്വകാര്യ പണമിടപാട് സ്ഥാപനമുടമയ്ക്കെതിരേ കേസെടുക്കുമെന്നും ലക്ഷ്മേശ്വർ നഗർ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us