വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ സർക്കാർ ഹൈസ്കൂൾ ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു : യാദ്ഗിർ ജില്ലയിലെ അനപൂർ ഗ്രാമത്തിൽ പത്താം ക്ലാസുകാരിയോട് അപമര്യാദയായി പെരുമാറിയതിന് സർക്കാർ ഹൈസ്കൂളിലെ പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തു.

പ്രധാനാധ്യാപകൻ ഹനുമേഗൗഡയെ സസ്പെൻഡ് ചെയ്തുകൊണ്ട് യാദ്ഗിർ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗരിമ പൻവാർ ഉത്തരവിറക്കി.

പെൺകുട്ടികളോട് സ്‌കൂൾ ഹെഡ്മാസ്റ്ററുടെ പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അനപൂർ സർക്കാർ ഹൈസ്‌കൂൾ സന്ദർശിച്ചു.

  ബെംഗളൂരുവിൽ ഭാര്യയെ കണ്ണ് കെട്ടി കഴുത്തറത്ത് സർപ്രൈസ് കെലപാതകം; മോഷണശ്രമമെന്ന് വരുത്താൻ ശ്രമിച്ച മുൻ ഇൻഫോസിസ് ഉദ്യോഗസ്ഥന് ജീവപര്യന്തം

യാദ്ഗിർ ജില്ലയിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) സ്‌കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തുകയും യാദ്ഗിർ ജില്ലാ പഞ്ചായത്ത് സിഇഒയ്ക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ഹനുമേഗൗഡയ്‌ക്കെതിരെ ലഭിച്ച പരാതികൾ അന്വേഷിക്കാൻ ഒരു സംഘത്തെ സ്‌കൂളിലേക്ക് അയച്ചിട്ടുണ്ട്.

ഹനുമേ ഗൗഡ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തെ ഡ്യൂട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തതായും ഗരിമ പൻവാർ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു
[masterslider id="10"]

Related posts