മാളുകളിലെ ക്രിസ്മസ് അലങ്കാരങ്ങളിൽ നിന്ന് പ്രചോദനം; രാം മന്ദിർ ക്ഷേത്രത്തിന്റെ പകർപ്പുകൾ ബെംഗളൂരുവിലെ മാളുകളിൽ സ്ഥാപിക്കാൻ ആവശ്യം

ബംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിലെ രാമോത്സവത്തിന്റെ തത്സമയ സംപ്രേക്ഷണം ജനുവരി 22-ന് നടത്താനും രാമക്ഷേത്രത്തിന്റെ പകർപ്പുകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ട് ഹിന്ദു സന്നദ്ധപ്രവർത്തകർ ബെംഗളൂരുവിലെ ഷോപ്പിംഗ് മാളുകളെ സമീപിക്കുന്നതായി റിപ്പോർട്ടുകൾ.

ബിജെപി യുവമോർച്ച പ്രവർത്തകനായ അനിൽ ഷെട്ടിയും സംഘവും ഇതുവരെ ഗരുഡ, ഓറിയോൺ, മന്ത്രി മാളുകളെ സമീപിച്ചു.

തങ്ങൾക്ക് അനുകൂലമായ പ്രതികരണം ലഭിച്ചതായാണ് സംഘം വ്യക്തമാക്കുന്നത്.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

ഒരാഴ്ചയ്ക്കുള്ളിൽ ബാക്കിയുള്ള മാളുകളിൽ രാം മന്ദിർ ക്ഷേത്രത്തിന്റെ പകർപ്പുകൾ എത്തിക്കാനാണ് പദ്ധതി.

രാമക്ഷേത്രത്തിന്റെ  ഉദ്ഘാടന ചടങ്ങിന്റെ വിശദാംശങ്ങൾ അടങ്ങിയ ലഘുലേഖകൾക്കൊപ്പം ‘മന്ത്രക്ഷതെ’ (വിശുദ്ധ അരി) വിതരണം ചെയ്യും.

നഗരത്തിലെ മാളുകളിലെ ക്രിസ്മസ് അലങ്കാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാമക്ഷേത്രത്തിന്റെ പകർപ്പുകൾ സ്ഥാപിക്കുകയെന്ന ആശയം ലഭിച്ചത് എന്ന് ഷെട്ടി പറയുന്നത്.

രാമോത്സവം “ചരിത്രപരമായ” നിമിഷമാണെന്നും ഭൂരിഭാഗം ആളുകൾക്കും ഇതിന് സാക്ഷ്യം വഹിക്കാൻ കഴിയില്ലെന്നും എന്നാൽ മാളുകൾ ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ തത്സമയം സംപ്രേക്ഷണം ചെയ്താൽ അത് കാണാമെന്നും ഷെട്ടി വിശ്വസിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം
[masterslider id="10"]

Related posts