ബെംഗളൂരു : ദുരൂഹ സാഹചര്യത്തില്‍ മരണ മടഞ്ഞ മലയാളിയും കൂടിയായ ഓല ടാക്സി ഡ്രൈവര്‍ റിന്സണ് (23) ന് നീതി ലഭിക്കണം എന്നാ ആവശ്യവുമായി തുടങ്ങിയ ഓണ്‍ലൈന്‍ പരാതിക്ക് നല്ല പ്രതികരണം ,ഇന്നലെ രാത്രി വരെ 3500 പേര് അനുഭാവം പ്രകടിപ്പിച്ചു.
Change.org ല്‍ വിനീത തെരേസ ജോബ് ആണ് ഓണ്‍ലൈന്‍ പരാതി ആരംഭിച്ചത്,സംസ്ഥാന അഭ്യന്തരമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പരാതി.
ഈ മാസം പതിനെട്ടിന് ആണ് ഡി ജെ ഹള്ളിയില്‍ താമസിക്കുന്ന ശ്രീ സോമന്റെ മകന് റിന്‍സനെ കാണാതാകുന്നത് ,റിന്സണ് ഓടിച്ചിരുന്ന കാര്‍ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല ,ഒരാഴ്ചക്ക് ശേഷം ജിന്സണ് ന്റെ മൃതദേഹം ഹോസുറിന് സമീപമുള്ള ഒരു ഓടയില്‍ കണ്ടെത്തുകയായിരുന്നു.
ഈ വിഷയവുമായി ബന്ധപ്പെട്ട് കർണാടക പോലീസ് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്.
(ഈ ഓൺലൈൻ പരാതിക്ക് എത്രത്തോളം സാധുത ഉണ്ടെന്നോ, അത് എത്രത്തോളം ഈ വിഷയത്തിൻ ഉപകാരപ്പെടുമെന്നോ നമുക്ക് അറിയില്ല)
ഓൺലൈൻ പരാതിയിൽ ഒപ്പുവക്കാൻ താൽപര്യമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.