പീഡനം വേറെ ലവൽ; ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊന്ന യുവാവിനെ പോലീസ് പിടികൂടി; കണ്ടെത്തിയത് ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം: വർക്കലയിൽ ആട്ടിൻകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന പ്രതി പിടിയിൽ പനയറ കോവൂർ സ്വദേശിയായ പുത്തൻ വീട്ടിൽ ശങ്കരൻ എന്ന അജിത്താണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ ഒക്ടോബർ 30നായിരുന്നു മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന സംഭവം നടന്നത്.

തിരുവനന്തപുരം കല്ലന്പലത്തെ അബ്ദുൾ കരീമിറെ വീട്ടിൽ വളർത്തുന്ന ആട്ടിൻ കുട്ടിയാണ് ക്രൂരമായ ലൈംഗികപീഡനത്തെ തുടർന്ന് ചത്തത്.

ആടിന്റെ ഉടമസ്ഥൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അർദ്ധരാത്രിയിൽ പൂർണ നഗ്നനായ ഒരാൾ എത്തി പെൺആട്ടിൻ കുട്ടിയെ തെരഞ്ഞ് പിടിച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങൾ കണ്ടത്.

  കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ'; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.

പുലർച്ചെ മൂന്നുമണി മുതൽ ഇയാളുടെ സാന്നിധ്യം ക്യാമറകളിൽ പറഞ്ഞിട്ടുണ്ട്.

തുടർന്ന് പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രതി പനയറ കോവൂർ സ്വദേശിയായ പുത്തൻ വീട്ടിൽ ശങ്കരൻ എന്ന അജിത്താണെന്ന് തിരിച്ചറിഞ്ഞു.

സംഭവത്തിനുശേഷം ഒളിവിൽ പോയ 32 കാരൻ ഇന്നാണ് പൊലീസിന്റെ പിടിയിലായത്.

ഇയാൾ ഇതിനുമുമ്പ് പശുക്കുട്ടിയെയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി സൂചയുണ്ട്. വർക്കലയിലെ ബിവറേജസ് കുത്തിത്തുറന്ന് മോഷണം നടത്തിയതടക്കം നിരവധികേസുകളിൽ പ്രതിയാണ് അജിത്ത്.

  ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പ്രതിക്കുവേണ്ടി സഹായങ്ങൾ ചെയ്തു കൊടുത്ത രണ്ടുപേരെ നേരത്തേ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത് റിമാൻഡ് ചെയ്തിരുന്നു.

അജിത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്തു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
[masterslider id="10"]

Related posts

Click Here to Follow Us