സ്വന്തമായി എയർലൈൻ പദ്ധതിയുമായി സർക്കാർ 

ബെംഗളൂരു: സംസ്ഥാനത്തിനകത്ത് എയര്‍ കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടുത്താൻ സ്വന്തമായി എയര്‍ലൈന്‍സ് ആരംഭിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍.

സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വിമാനത്താവളങ്ങള്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും.

അതിനാല്‍ സംസ്ഥാനത്തിനുള്ളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ എയര്‍ കണക്റ്റിവിറ്റി സഹായകരമാകും.

ഇതുസംബന്ധിച്ച ആശയം സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഈ മാസം തുടക്കത്തില്‍ മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞിരുന്നത്.

  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ

ഒരു സര്‍ക്കാര്‍ നിയന്ത്രിത എയര്‍ലൈനുകള്‍ അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്, ഞങ്ങള്‍ ബിസിനസ്സ് വിദഗ്ധരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു. ഇത് അസാധ്യമായ കാര്യമല്ല, നടപ്പിലാക്കുകയാണെങ്കില്‍, ഇത് ഒരു ഗെയിം ചേഞ്ചര്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ നീക്കത്തിന്റെ കൂടുതല്‍ ഗുണങ്ങളും ദോഷങ്ങളും ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും ബജറ്റ് വിഹിതത്തിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രിക്കുമുമ്പാകെ അവതരിപ്പിക്കുകയും ചെയ്യും, പാട്ടീല്‍ പറയുന്നു.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ
[masterslider id="10"]

Related posts

Click Here to Follow Us