കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഏലം വില വര്‍ധിക്കുന്നു

കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി ഏലം വില വര്‍ധിക്കുന്നു. ഒരാഴ്ചക്കിടെ ഒരു കിലോ ഏലത്തിന് ഇരുനൂറ് രൂപയോളം കൂടി. ഇത് പ്രതീക്ഷ നല്‍കുന്നതാണെങ്കിലും വില സ്ഥിരത ഉറപ്പാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം

ഉല്‍പാദനക്കുറവിനെ തുടര്‍ന്നാണ് ഏലയ്ക്ക വിലയില്‍ മുന്നേറ്റമുണ്ടായത്. സ്പൈസസ് ബോര്‍ഡിന്റെ ഇ- ലേലത്തില്‍ വെള്ളിയാഴ്ച്ച ശരാശരി വില 1407 രൂപയിലെത്തി. ഉയര്‍ന്ന വില 2012 രൂപയായിരുന്നു.

ഒരാഴ്ചക്കിടെ 250 രൂപയോളം വര്‍ധനവാണുണ്ടായത്. കാര്‍ഡമം പ്ലാന്റേഴ്‌സ് മാര്‍ക്കറ്റിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിയ ഇ ലേലത്തില്‍ 184 ലോട്ടുകളിലായി പതിഞ്ഞ 44,446 കിലോയില്‍ 42,451 കിലോയും വിറ്റുപോയി.1270 ആണ് ശരാശരി വില രേഖപ്പെടുത്തിയത്.

  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം

പുതിയ സീസണിന്റെ ആരംഭത്തിലുള്ള വില വര്‍ധന കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.എന്നാല്‍ വില സ്ഥിരത ഉറപ്പ് വരുത്തണമെന്നാണ് ഇവരുടെ ആവശ്യം.

കാലാവസ്ഥയില്‍ ഉണ്ടായ വ്യത്യാസവും മഴ വൈകിയതുമാണ് ഉത്പാദനം കുറയാന്‍ കാരണം.

കഴിഞ്ഞ മെയില്‍ 950 രൂപയിലേക്ക് ഏലക്ക വില കൂപ്പുകുത്തിയിരുന്നു. സെപ്റ്റംബറോട് കൂടിയേ ഇനി ഉല്‍പ്പാദനം കൂടുവാന്‍ സാധ്യതയുള്ളു.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

അപ്പോള്‍ വില വീണ്ടും കുറയുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്ക് ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ പെയ്ത മഴ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നു; പൊള്ളാൻ പോകുന്നത് ബെംഗളൂരു മലയാളിയുടെ പോക്കറ്റോ?
[masterslider id="10"]

Related posts