വന്ദേഭാരത് അടക്കമുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ; കേരളത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ല

ഡൽഹി: വന്ദേഭാരത് അടക്കമുള്ള ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ ഇരുപത്തി അഞ്ച് ശതമാനം വരെ ഇളവ് നല്‍കാനൊരുങ്ങി റെയില്‍വേ. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി ബാധകമാകുക. ഇളവ് ഒരുമാസത്തിനകം പ്രാബല്യത്തില്‍ വരും.

എന്നാല്‍ കേരളത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എക്‌സിക്യൂട്ടീവ് ക്ലാസ്, എസി ചെയര്‍കാര്‍, വിസ്റ്റാഡോം കോച്ചുകള്‍, അനുഭൂതി ഉള്‍പ്പെടെ എസി സിറ്റിംഗ് സൗകര്യമുള്ള എല്ലാ ട്രെയിനുകളുടെയും എസി ചെയര്‍ കാര്‍, എക്സിക്യൂട്ടീവ് ക്ലാസുകളില്‍ എന്നിവയിലും സ്‌കീം ബാധകമായിരിക്കും.

അടിസ്ഥാന നിരക്കില്‍ പരമാവധി 25 ശതമാനം വരെയാണ് ഇളവ് നല്‍കുക. റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, ജിഎസ്ടി എന്നിവയ്ക്ക് പുറമേയാണിത്. ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും ഇളവുണ്ടാവുക.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

അതേസമയം നേരത്തെ ബുക്ക് ചെയ്ത് കഴിഞ്ഞവര്‍ക്ക് റീ ഫണ്ട് ഉണ്ടാവില്ല. ഒരു മാസത്തിനിടെ 50 ശതമാനം സീറ്റുകള്‍ ഒഴിവുള്ള ട്രെയിനുകള്‍ക്കായിരിക്കും ഇളവ് നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. ഒരുമാസത്തിനകം ഇളവ് പ്രാബല്യത്തില്‍ വരും.

വന്ദേഭാരതിന് ഉള്‍പ്പെടെ ബാധകമായിരിക്കും. യാത്രക്കാര്‍ ഒഴിവുള്ള ട്രെയിനുകളിലായിരിക്കും ആദ്യഘട്ടത്തില്‍ പദ്ധതി ബാധകമാകുക. ഒരുവര്‍ഷത്തേക്കാണ് നിലവില്‍ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ കേരളത്തില്‍ പദ്ധതിയുടെ ഗുണം ലഭിക്കാനിടയില്ല. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകള്‍ക്ക് യാത്രക്കാര്‍ കുറവില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് റെയില്‍വെ തീരുമാനത്തിലെത്തിയത്.

വന്ദേഭാരതില്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ളതും കേരളത്തിലാണ്. എന്നാല്‍ കേരളത്തിന് പുറത്ത് വിനോദയാത്രക്ക് അടക്കം പോകുന്ന മലയാളികള്‍ക്ക് ഈ പദ്ധതി ഗുണം ചെയ്യും.

  എസ്.ഐയുടെ കരണത്തടച്ച് എം.എൽ.എയുടെ മകൾക്കെതിരെ കേസ്

വേനല്‍ അവധിയുള്‍പ്പെടെ സീസണ്‍ സമയം കഴിഞ്ഞതിനാല്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് റെയില്‍വേയുടെ പദ്ധതി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം കൂടുതല്‍ യാത്രക്കാരെ ലക്ഷ്യമിടുന്നതിനാലാണ് റെയില്‍വേ ഇത്തരത്തിലൊരു പദ്ധതി യാഥാര്‍ത്യമാക്കുന്നത്.

25 ശതമാനം വരെ എസി ചെയര്‍ കാറുകള്‍ക്കടക്കം നിരക്ക് കുറക്കാനുള്ള നിര്‍ദ്ദേശമാണ് സോണല്‍ റെയില്‍വേകള്‍ക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയം നല്‍കിയത്. തീരുമാനം നടപ്പിലാക്കാനുള്ള അധികാരം സോണല്‍ റെയില്‍വേക്കാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts