ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു

കാലിഫോര്‍ണിയയില്‍ ബിസിനസ്സ് ജെറ്റ് തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 4.15 നാണ് അപകടം ഉണ്ടായത്. കാലിഫോര്‍ണിയയിലെ മുരീറ്റയില്‍ ഫ്രഞ്ച് വാലി എയര്‍പോര്‍ട്ടിന് സമീപമാണ് സെസ്‌ന 550 എന്ന വിമാനം വീണത്.

വിമാനത്തിലുണ്ടായിരുന്ന ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിവര്‍സൈഡ് കൗണ്ടി ഷെരീഫില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!

ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനം സാന്‍ ഡിയാഗോയില്‍ നിന്ന് 65 മൈല്‍ വടക്ക് ഭാഗത്താണ് തകര്‍ന്നത്. യാത്രക്കാരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ച് നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts