മലയാളി വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾക്ക് ജാമ്യം 

ബെംഗളൂരു: മലയാളി മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം നടത്തിയ കേസിൽ ഏഴ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.

കഴിഞ്ഞ മാസം ഒന്നിന് ഉള്ളാള് സോമേശ്വരം ബീച്ചിൽ നടന്ന ആക്രമണത്തിൽ മംഗളൂരു ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്.

ഈ വിധിക്കെതിരെ നിയമോപദേശം തേടി അപ്പീൽ ഹർജി നൽകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിൻ അറിയിച്ചു.

ഉള്ളാൾ സ്വദേശികളായ സച്ചിൻ (23), സുഹൻ (18), ബെൽത്തങ്ങാടിയിലെ അഖിൽ (24), തലപ്പാടിയിലെ ജിതേഷ് (23), ഉള്ളാൾ ബസ്തി പപ്പുവിലെ യതീഷ് (48), ഭീഷ് വർധൻ (25), പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

വധശ്രമം വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്താണ് ഇവരെ പിടികൂടിയത്.

സംഭവ ദിവസം 6.45 ന് ബീച്ചിൽ സായാഹ്നം പങ്കിടുകയായിരുന്ന സഹപാഠികളായ മൂന്ന് വിദ്യാർത്ഥികളേയും മൂന്ന് വിദ്യാർത്ഥികളേയും അക്രമിച്ചത്. 

പേരുകൾ ചോദിച്ച് മുസ്‌ലിം ആണെന്ന് മനസ്സിലാക്കിയതാണ് മർദിച്ചതെന്ന് പരിക്കേറ്റവർ ഉള്ളാൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

  റോഡിലേക്ക് ഒഴുകിയെത്തി ജനങ്ങൾ; ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ യാത്രാപാതകളിൽ മൂന്നാമതായി ബെംഗളൂരു-മൈസൂരു പാത

15 പേർ വിദ്യാർത്ഥി മുജീബ് റഹ്മാനേയും രണ്ട് പേരേയും ചോദ്യം ചെയ്ത് ഒപ്പമുള്ള സഹപാഠികളായ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു.

പെൺകുട്ടികൾ മൂന്ന് പേരും അക്രമം ഭയന്ന് വീട്ടിലേക്ക് പോവുകയും ചെയ്തു.

സിറ്റി പോലീസ് കമ്മീഷണർ ഉള്ളാള് പോലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്തതാണ് അറസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
[masterslider id="10"]

Related posts