ബെംഗളൂരുവിൽ സുപ്രീം കോടതി അഭിഭാഷകനെ ആക്രമിച്ച് കവർച്ച ചെയ്തു

ബെംഗളൂരു: സുപ്രീം കോടതി അഭിഭാഷകനായ ദാസരി ഗോവിന്ദ് ബെംഗളൂരുവിൽ ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു . ജൂൺ 27 ന് രാത്രി 9.15 നും 9.45 നും ഇടയിൽ ജലഹള്ളി മെട്രോ സ്റ്റേഷനിൽ നിന്ന് തന്റെ അപ്പാർട്ട്മെന്റിലേക്ക് അഭിഭാഷകൻ മടങ്ങുമ്പോളായിരുന്നു സംഭവം.

പ്രതികളിലൊരാളെ അഭിഭാഷകൻ പിടികൂടിയ സമയത്ത് മറ്റൊരാൾ മൊബൈൽ ഫോണും 3000 രൂപയുമായി രക്ഷപ്പെട്ടു.

  മുൻ വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് അന്തരിച്ചു

ആദ്യം അഭിഭാഷകൻ ഒരു പ്രതിയെ തടഞ്ഞുനിർത്തിയപ്പോൾ, മൊബൈൽ ഫോണും കാശുമായി ഓടിക്കളഞ്ഞ രണ്ടാമത്തെയാളും തിരികെ എത്തുകയും തുടർന്ന് രണ്ട് അക്രമികളും ചേർന്ന് അദ്ദേഹത്തെ ആക്രമിക്കുകയാണ് ഉണ്ടായത്

എന്നാൽ വഴിയാത്രക്കാരായ ഏതാനും പേർ അഭിഭാഷകനെ സഹായിക്കുകയും സംഭവസ്ഥലത്തിന് സമീപം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് വാഹനം സംഭവസ്ഥലത്ത് എത്തുകയും പ്രതികളെ കൊണ്ടുപോകുകയും ചെയ്തു

പ്രതികൾ സ്ഥിരം കുറ്റവാളികളാണെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

സംഭവത്തെത്തുടർന്ന് രണ്ട് പ്രതികൾക്കെതിരെ കവർച്ച, മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കേൽപ്പിക്കാൻ ശ്രമിക്കൽ എന്നീ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് വീണ്ടും ഇരുട്ടടി?; കെ.എസ്.ആർ.ടി.സി ബസ് ചാർജ് കുത്തനെ കൂട്ടാൻ സാധ്യത, കാരണമിത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം
[masterslider id="10"]

Related posts