നിയമനം ലഭിച്ചമുൻ വിദ്യാർത്ഥികളുടെ ശമ്പളത്തിന്റെ 2.1% ആവശ്യപ്പെട്ട് നഗരത്തിലെ എഞ്ചിനീയറിംഗ് കോളേജ്!

ബെംഗളൂരു: നഗരത്തിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് ലഭിച്ചതിന് ശേഷം ലഭിക്കുന്ന ശമ്പളത്തിൽ ഒരു ശതമാനം ആവശ്യപ്പെട്ടതായി ആരോപണം. പർപ്പിൾ റേജ് എക്‌സ് എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട പോസ്റ്റ് ഞായറാഴ്ച വൈറലായി. വിദ്യാർത്ഥിയുടെ ശമ്പളത്തിന്റെ 2.1% കോളേജ് ആവശ്യപ്പെടുന്നതായി ആരോപിച്ച് കൊണ്ടുളള പർപ്പിൾ റേജ് എക്‌സ് എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട പോസ്റ്റ് ഇപ്പോൾ വൈറലാണ്. ബെംഗളൂരു റെഡ്ഡിറ്റ് ഗ്രൂപ്പിലെ പർപ്പിൾ റേജ് എക്‌സ് എന്ന ഉപയോക്താവിന്റെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ ട്വിറ്ററിലും മറ്റ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി പങ്കിട്ടു.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

പോസ്റ്റിൽ വിശദീകരിച്ചതുപോലെ, കോളേജ് വിദ്യാർത്ഥിയോട് സിടിസിയുടെ 2.1% നൽകണമെന്ന് ആവശ്യപ്പെട്ടു, അവർ അതിനെ ‘പ്ലേസ്‌മെന്റ് സെൽ ഫീസ്’ എന്നാണ്‌ വിശേഷിപ്പിച്ചത്‌ എന്നാൽ ഇത് നേരത്തെ വിദ്യാർത്ഥികളോട് പറഞ്ഞിട്ടില്ലെന്നും അവരുടെ സർട്ടിഫിക്കറ്റുകൾ കോളേജ് മാനേജ്മെന്റ് തടഞ്ഞുവയ്ക്കുകയും ചെയ്തതതായി പോസ്റ്റില്‍ സൂചിപ്പിച്ചു. തന്റെ സീനിയേഴ്സിന് കോളേജിൽ നിന്ന് നിരവധി കമ്പനികളിൽ ജോലി ലഭിച്ചപ്പോൾ സമാനമായ അനുഭവം ഉണ്ടായതായും വിദ്യാർത്ഥി പറയുന്നു.

  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അവസാന മെട്രോ റേക്കും എത്തി; ബെംഗളൂരു യെല്ലോ ലൈനിൽ ഇനി കാത്തിരിപ്പ് സമയം 4-5 മിനിറ്റായി കുറയും
[masterslider id="10"]

Related posts